ദുബായ്: ചാന്പ്യൻസ് ട്രോഫി കിരീട നേട്ടത്തെ തുടർന്ന് ഐസിസി ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി. എട്ടാം സ്ഥാനത്തായിരുന്ന അവർ പുതിയ റാങ്കിംഗിൽ ആറാം സ്ഥാനത്തേയ്ക്ക് കയറി. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാൻ എത്തിയത്.
ബംഗ്ലാദേശ് ഏഴും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബാറ്റ്സ്മാൻമാരിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു തുടരുകയാണ്. 10-ാം സ്ഥാനത്തുള്ള ശിഖർ ധവാൻ മാത്രമാണ് കോഹ്ലിയെ കൂടാതെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.