മോസ്കോ: കോണ്‍ഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ കരുത്തരായ ജർമനി വിറച്ചു ജയിച്ചു. ഉജ്വലമായി കളിച്ച ഓസ്ട്രേലിയയ്ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ജർമനിയുടെ വിജയം.
യുവനിരയുമായെത്തിയ ലോകചാന്പ്യന്മാരായ ജർമനിക്കു വേണ്ടി ആദ്യം സ്കോർ ചെയ്തത് അഞ്ചാം മിനിറ്റിൽ ലോർസ് സ്റ്റിൻഡിൽ ആയിരുന്നു. എന്നാൽ, 41-ാം മിനിറ്റിൽ തോമസ് റോജിക്കിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ഓസ്ട്രേലിയ ലീഡ് നേടി. നായകൻ ജൂലിയൻ ഡ്രാക്സ്ലറായിരുന്നു സ്കോറർ.
48-ാം മിനിറ്റിൽ ലിയോണ്‍ ഗൊറേറ്റ്കയിലൂടെ ജർമനി ലീഡ് മൂന്നാക്കി ഉയർത്തി. 56-ാം മിനിറ്റിൽ തോമിസ്ലാവ് ജൂറിക് ഒരു ഗോൾ കൂടി നേടി ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ, കൂടുതൽ ഗോൾ നേടാനുള്ള ഓസ്ട്രേലിയയുടെ ശ്രമം ജർമൻ പ്രതിരോധ മതിലിൽ തട്ടി തകർന്നു.ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ജർമനിയുടേത്.ലോകകപ്പ് നേടിയ ടീമിലെ മൂന്നുപേർ മാത്രമാണ് കളിക്കുന്നത്.