ആലപ്പുഴ: പനി നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിസംഗത പുലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയം നോക്കാതെ എല്ലാ യുഡിഎഫ് ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് മാധവ ജംഗ്ഷനിൽ യുഡിഎഫ് നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കൊതുകുകളുടെ വ്യാപനത്തെക്കുറിച്ച് കേന്ദ്ര സംഘം പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചപ്പനി പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചയാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
യുഡിഎഫും കോണ്‍ഗ്രസും ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് യുഡിഎഫ് നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.