കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ യുവതിക്ക് അശ്ലീലം കലർന്ന കമന്റുകൾ അയച്ച മധ്യവയസ്കനെതിരേ പോലീസ് കേസെടുത്തു. റെയിൽവേ ജീവനക്കാരിയായ കടുത്തുരുത്തി സ്വദേശിനിയുടെ പരാതിയിലാണ് ആലുവ സ്വദേശിയായ നാരായണൻകുട്ടി (48) നെതിരെ പോലീസ് കേസെടുത്തത്.
ആറ് വർഷം മുന്പ് തിരുവനന്തപുരത്തു വച്ചു ഫിലിം ഫെസ്റ്റിവിലിനിടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാളുമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ ഇയാൾ അശ്ലീലം കലർന്ന സന്ദേശങ്ങൾ അയച്ചതോടെ യുവതി ഇയാളെ താക്കീത് ചെയ്തിരുന്നു. വീണ്ടും ഇയാൾ ഇത് ആവർത്തിച്ചതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.