സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, ബി. സായ് പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍ സൈന നെഹ്വാള്, പി.വി. സിന്ധു എന്നിവരും കടന്നു.
കഴിഞ്ഞയാഴ്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ സീരീസ് വിജയിച്ച് ഫോമില്‍ തുടരുന്ന ശ്രീകാന്ത് ചൈനീസ് തായ്പേയുടെ കാന്‍ ചോ യുവിനെ 21-13, 21-16ന് തോല്‍പ്പിച്ചു. എന്നാല്‍ സായ് പ്രണീത് 10-21, 21-12, 21-10ന് ഇന്തോനേഷ്യയുടെ ടോമി സുഗിയാര്ടോയെ പരാജയപ്പെടുത്തി.
സൈന മികച്ച പ്രകടനത്തിലുടെ കൊറിയയുടെ സംഗ് ജി ഹ്യൂനെ 21-10, 21-16ന് കീഴടക്കി. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ പി.വി. സിന്ധു ജപ്പാന്റെ സയാക സാറ്റോയെ 21-17, 14-21, 21-18ന് തകര്‍ത്തു. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന എച്ച്.എസ്. പ്രണോയ്, അജയ് ജയറാം, പരുപ്പള്ളി കാശ്യപ്, സിരില്‍ വര്‍മ എന്നിവര്‍ ആദ്യ റൗണ്ടിലേ പുറത്തായി.