ന്യൂഡൽഹി: റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകൾ ജൂലൈ 20നു മുന്പ് റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ബാങ്കുകൾക്കും പോസ്റ്റോഫീസുകൾക്കും സർക്കാർ നിർദേശം നല്കി. രണ്ടാം തവണയാണ് സർക്കാർ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ നിർദേശം നല്കുന്നത്. ഡിസംബർ 31നു മുന്പ് നിക്ഷേപിക്കണമെന്നാണ് ആദ്യം നിർദേശിച്ചിരുന്നത്.
അടുത്ത 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലുള്ള റദ്ദാക്കിയ നോട്ടുകൾ റിസർവ് ബാങ്കിന്റെ ശാഖകളിൽ എത്തിക്കണമെന്നാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. മുന്പ് നിക്ഷേപിക്കാതിരുന്നതിന് വ്യക്തമായ കാരണം നിക്ഷേപകർ കാണിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.