പഠിച്ച കള്ളികൾ..! ഇടവേള‍യ്ക്ക് ശേഷം പെ​ണ്‍​തി​രു​ട്ടു​സം​ഘം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; തിരക്കുള്ള ബസിലെ മോഷണമാണ് ഇവർക്ക് ഏറെ പ്രിയം; സൂക്ഷിച്ചാൽ ദുഖിക്കേണ്ടന്ന മുന്നറിയിപ്പുമായി പോലീസ്

moshanamതൊ​ടു​പു​ഴ: ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്പെ​ണ്‍ സം​ഘ​ങ്ങ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു കേ​സു​ക​ളാ​ണ് തൊ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ല​ഭി​ച്ച​ത്. പ​ല വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും ക​റ​ങ്ങു​ന്ന ഇ​ക്കൂ​ട്ട​ർ ബ​സ് സ്റ്റോ​പ്പു​ക​ളി​ലും തി​ര​ക്കു​ള്ള ബ​സി​ലു​മെ​ല്ലാം യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന ക​യ​റി മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ന്ന​താ​ണ് പ​തി​വ് രീ​തി.

തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പെ​ണ്‍​മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. മോ​ഷ​ണ​ത്തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ  തി​രു​ട്ടു​പെ​ണ്‍​സം​ഘ​ങ്ങ​ൾ  യാ​ത്രി​ക​ർ അ​റി​യാ​തെ മോ​ഷ​ണം ന​ട​ത്തു​മെ​ന്ന​തു  പ്ര​ത്യേ​ക​ത​യാ​ണ്. തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ളി​ൽ അ​ധി​ക​വും എ​ന്നാ​ണ് വി​വ​രം. ആ​റു മാ​സം മു​ൻ​പ് വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി  ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​വി​ധ ബ​സു​ക​ളി​ൽ നി​ന്നും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യു​ള്ള​ത്.

ബ​സി​ലെ മോ​ഷ​ണം താ​ൽ​പ​ര്യം
തി​രു​ട്ടു​പെ​ണ്‍​സം​ഘ​ത്തി​നു  ഓ​ടു​ന്ന ബ​സി​ലെ മോ​ഷ​ണ​മാ​ണ് താ​ൽ​പ​ര്യം. അ​തു കൊ​ണ്ടു ത​ന്നെ റി​സ്ക്ക് ഇ​വ​ർ​ക്കു കു​റ​വാ​ണ്.  കൂ​ടെ​യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ പോ​ലും അ​റി​യാ​തെ ബാ​ഗു​ക​ൾ കീ​റാ​നുള്ള ക​ഴി​വാ​ണ് ഇ​വ​രു​ടെ കൈ​മു​ത​ൽ. ഓ​ടു​ന്ന ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ​നി​ന്ന് പ​ണം മോ​ഷ്ട​ക്കു​ന്ന​തി​നി​ടെ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​ണ്ട​പ്പോ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗി​ൽ നി​ക്ഷേ​പി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ത​മി​ഴ് യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ അ​ടു​ത്ത കാ​ല​ത്താ​ണ്.

ന​ല്ല വ​സ്ത്ര​മ​ണി​ഞ്ഞു തി​ര​ക്കു​ള്ള ബ​സി​ൽ ക​യ​റു​ന്ന ഇ​ക്കൂ​ട്ട​ർ സ്ത്രീ​ക​ളു​ടെ മാ​ല, ബാ​ഗ്, പ​ഴ്സ് മു​ത​ലാ​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം മോ​ഷ​ണ​മു​ത​ൽ ഒ​പ്പ​മു​ള്ള​യാ​ൾ​ക്കു കൈ​മാ​റി, അ​ടു​ത്ത സ്റ്റോ​പ്പി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​ണ് ചി​ല​രു​ടെ രീ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബ​സി​ൽ മ​നഃ​പൂ​ർ​വം തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി അ​തി​നി​ടെ പ​ണ​വും മ​റ്റും ക​വ​ർ​ന്നു സ്ഥ​ലം​വി​ടു​ന്ന​താ​ണ് ചി​ല​രു​ടെ രീ​തി.  ഇ​വ​ർ ബ്ലേ​ഡാ​ണ്സാ​ധാ​ര​ണ  ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ഭി​ന​യി​ക്കാ​ൻ മി​ടു​ക്കി​ക​ൾ
ചി​ല​പ്പോ​ൾ ഉ​റ​ക്കം ന​ടി​ക്കും. അ​ടു​ത്തി​രി​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്കു മെ​ല്ലെ ചാ​യും. ഇ​തി​നി​ടെ ഇ​വ​രു​ടെ ഇ​ടം​കൈ സ​ഹ​യാ​ത്രി​ക​യു​ടെ ബാ​ഗി​നു മു​ക​ളി​ലെ​ത്തും. സി​ബ് തു​റ​ന്ന് ഉ​ള്ളി​ലു​ള്ള പ​ഴ്സും പൊ​തി​യും അ​ടി​ച്ചു​മാ​റ്റും. മോ​ഷ​ണം ന​ട​ത്തി​യാ​ൽ അ​ടു​ത്ത സ്റ്റോ​പ്പി​ലി​റ​ങ്ങി മ​റ്റൊ​രു ബ​സി​ൽ ക​യ​റി സ്ഥ​ലം കാ​ലി​യാ​ക്കും. ഒ​ന്നു​മ​റി​യാ​തെ ഇ​രി​ക്കു​ന്ന​വ​ർ മോ​ഷ്ടാ​ക്ക​ൾ മ​റു​ക​ര ക​ട​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ക.

ആ​ളു​ക​ളു​ടെ ശ്ര​ദ്ധ തെ​റ്റി​ക്കാ​ൻ ഓ​ക്കാ​നി​ക്കു​ന്ന​തു​പോ​ലെ​യോ സു​ഖ​മി​ല്ലാ​ത്ത​തു​പോ​ലെ​യോ അ​ഭി​ന​യി​ച്ചു ത​ട്ടി​പ്പു ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. ക​ഷ്ട​പ്പെ​ട്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യാ​ലും പ​ല​പ്പോ​ഴും ഇ​വ​ർ നി​സാ​ര​മാ​യി കേ​സി​ൽ​നി​ന്ന് ഉൗ​രി​പ്പോ​കു​ക​യും മോ​ഷ​ണം തു​ട​രു​ക​യും ചെ​യ്യു​ക​യാ​ണു പ​തി​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പു​രു​ഷ​ൻ​മാ​രെ വെ​ല്ലും
ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ഇ​വ​ർ  ബാ​ഗു​കീ​റി​യാ​ൽ പോ​ലും ആ​രും അ​റി​യി​ല്ല.  കൈ​യി​ൽ കു​ഞ്ഞു​മാ​യി വ​രെ ബ​സി​ൽ ക​യ​റും. തി​ര​ക്കു​ള്ള ബ​സാ​ണ് ഇ​വ​ർ​ക്കു പ്രി​യം.  ന​ഗ​ര​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സൊ​ന്നും വേ​ണ​മെ​ന്നി​ല്ല. ക​ണ്ടാ​ൽ പെ​ട്ടെ​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​വി​ധം വേ​ഷം കെ​ട്ടും.

ആ​രെ​ങ്കി​ലും ഇ​വ​രെ ക​ണ്ടാ​ൽ അ​ടു​ത്തു​നി​ൽ​ക്കു​ന്ന യാ​ത്രി​ക​യു​ടെ ബാ​ഗി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്ര​വും ഇ​വ​ർ​ക്ക​റി​യാം. ബ​സി​ലെ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ചാ​ൽ അ​ടു​ത്തു​നി​ൽ​ക്കു​ന്ന നി​ര​പ​രാ​ധി കു​ടു​ങ്ങും.   പു​രു​ഷ​ൻ​മാ​ർ പോ​ലും ഇ​വ​രു​ടെ മു​ന്നി​ൽ തോ​റ്റു​പോ​കും. അ​ത്ര​മാ​ത്രം മി​ടു​ക്കി​ക​ളാ​ണ് ഇ​വ​ർ. അ​തു കൊ​ണ്ടാ​ണ് മാ​ഫി​യ​സം​ഘ​ങ്ങ​ൾ ഇ​വ​രെ  ബ​സു​ക​ളി​ലേ​ക്കു ക​യ​റ്റി​വി​ടു​ന്ന​ത്.

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട
ബാ​ഗും സ്വ​ർ​ണ​വും പ​ണ​വും ന​മ്മു​ടെ​താ​ണെ​ന്ന ചി​ന്ത എ​പ്പോ​ഴും വേ​ണം. ടി​ക്ക​റ്റ് എ​ടു​ത്താ​ണു യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന ചി​ന്ത ന​ല്ല​താ​ണ്. ടി​ക്ക​റ്റ് എ​ടു​ത്ത​തു കൊ​ണ്ടു മാ​ത്രം ന​മ്മു​ടെ ആ​ഭ​ര​ണ​വും പ​ണ​വും​ബാ​ഗും  ക​ണ്ട​ക്ട​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല.  ക്ഷീ​ണം കൊ​ണ്ടു മ​യ​ങ്ങി​യാ​ലും ചെ​റി​യൊ​രു ചി​ന്ത ന​മ്മു​ടെ​താ​യി വേ​ണ​മെ​ന്നു​മാ​ത്രം. അ​ല്ലെ​ങ്കി​ൽ ഇ​ട​യ്ക്കി​റ​ങ്ങി പോ​കു​ന്ന​വ​ർ ബാ​ഗു​മാ​യി ക​ട​ന്നു പോ​കും.

Related posts