ആറ്റിങ്ങൽ: നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച യുവാവ് അമ്പലത്തിൽ മോഷണം നടത്തിയതിന് പിടിയിലായി. ആലംകോട് മണ്ണൂർ ഭാഗം കിഴക്കതിൽ വീട്ടിൽ ജെന്റിൽ മാൻഎന്നു വിളിക്കുന്ന സുധീരനെ ( 35) ആണ് കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
അമ്പല കാണിയ്ക്ക മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. നെടുമ്പറമ്പ് രാജധാനി കോളജിന് സമീപത്തെ മൂങ്ങോട് മാടൻ നട ക്ഷേത്രത്തിലെ വിളക്കുകളും മറ്റ് പൂജാ സാധനങ്ങളും മോഷ്ടിച്ചതുസംബന്ധിച്ച് ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവം നടന്ന് മൂന്നാം ദിവസം ഒരു ചാക്കു കെട്ടുമായി പോകുകയായിരുന്ന സുധീരനെ കണ്ട് സംശയം തോന്നിയ നാട്ടുകാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മോഷണ മുതൽ കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കു കയായിരുന്നു. പ്രതി യെ റിമാൻഡ് ചെയ്തു.