വിശപ്പറിഞ്ഞു വിളമ്പി ചൈന: കെനിയയ്ക്ക് ഒരു ലക്ഷം ഭക്ഷണപ്പൊതികൾ

povertykenita_02106017

ബെയ്ജിംഗ്: ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് സഹായവുമായി ചൈന. ഒരു ലക്ഷം ഭക്ഷണപ്പൊതികളാണ് ചൈന കെനിയയ്ക്കു നൽകിയത്. ഭക്ഷ്യക്ഷാമം നേരിടുന്ന ജനങ്ങളുടെ അവസ്ഥ കരളലിയിക്കുന്നതാണെന്ന് കെനിയയിലെ ചൈനീസ് അംബാസഡർ ലിയൂ ക്സിയാൻഫ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയേത്തുടർന്നാണ് കെനിയ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലമർന്നത്. എന്നാൽ കെനിയൻ ജനത ഭക്ഷണത്തിനായി ഇനി അലയേണ്ടി വരില്ല. ചൈനയിലെ ജനങ്ങൾ ഇവർക്കൊപ്പമുണ്ട്. മുൻപും ചൈനയിലുള്ളവർ കെനിയയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്- ലിയൂ വ്യക്തമാക്കി.

Related posts