ഭീകരനാണിവന്‍, കൊടും ഭീകരന്‍! തൃശൂരിലെ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി; കണ്ടെത്തിയത് കള്ളനോട്ടടി യന്ത്രവും ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും

rakesh21June2017

തൃശൂർ: കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ്. യുവമോർച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടിലാണ് മതിലകം എസ്ഐയുടെ നേതൃത്വത്തിൽ റെയ്ഡു നടത്തിയത്. ഇവിടെ നിന്നു കള്ളനോട്ടടി യന്ത്രവും ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും കണ്ടെത്തി. 500, 2,000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.

തൃശുർ കൊടുങ്ങല്ലൂർ മതിലകത്തെ രാകേഷിന്‍റെ വീട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇതിനിടെയാണ് വീടിനുള്ളിൽ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജ നോട്ടുകളും കണ്ടെത്തിയത്. ഇയാൾക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Related posts