വെറും 31 വയസ് മാത്രം പ്രായമുള്ള സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനാണ് ആ രാജകുമാരന്. സല്മാന് രാജാവിന് ശേഷം സൗദിയുടെ രാജാവാകുക മുഹമ്മദ് ബിന്‍ സല്മാന് തന്നെ ആയിരിക്കും. മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്താണ് ബന്ധം എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ഗോസിപ്പ് ചര്‍ച്ച. പണ്ടൊരിക്കല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി ആളുകള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. അറിയപ്പെടുന്ന ഹോട്ട് മോഡലും ടെലിവിഷന്‍ താരവുമായ കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് സല്മാന് പറഞ്ഞ വില! എന്നാല്‍ മുഹമ്മദ് ബിന്‍ സല്മാന് അല്ല ഇങ്ങനെ പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോസിപ്പ് കോളങ്ങളിലെ സ്ഥരം സാന്നിധ്യമായ കര്‍ദാഷ്യാനും സല്മാന് രാജകുമാരനും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദമായി.
അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനായ കേനി വെസ്റ്റ് ആണ് കിം കര്‍ദാഷ്യാന്റെ ഭര്‍ത്താവ്. കടം കയറി മുടിഞ്ഞ കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ഒരിക്കല്‍ ട്വിറ്ററില്‍ തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ സുക്കര്‍ബര്‍ഗില്‍ നിന്നോ നിന്നോ ഗൂഗിളിന്റെ ലാറി പേജില്‍ നിന്നോ പണം കടംകൊള്ളാന്‍ താന്‍ താത്പര്യപ്പെടുന്നു എന്നും വ്യക്തമാക്കിയിരുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗോ ലാറി പേജോ കേനി വെസ്റ്റിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ കേനിയുടെ ആ പോസ്റ്റിനോട് പ്രതികരിച്ചത് സൗദി രാജകുമാരന് ആയിരുന്നു. തനിക്ക് കേനി വെസ്റ്റിന്റെ സംഗീതത്തിനോടോ വസ്ത്രധാരണത്തിനോടോ ഒരു താത്പര്യവും ഇല്ല. പക്ഷേ കേനിന്റെ ഭാര്യ കിം കര്‍ദാഷ്യാന്‍ ഒരു നിധിയാണ് എന്നായിരുന്നേ്രത സൗദി രാജകുമാരന് പറഞ്ഞത്. എന്നാല്‍ അതിലും ഞെട്ടിക്കുന്നതായിരുന്നു പിന്നീട് പറഞ്ഞ കാര്യം എന്നാണ് റിപ്പോര്‍ട്ട്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് വേണമെങ്കില്‍ 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നല്‍കാം എന്ന് രാജകുമാരന് പറഞ്ഞത്രേ.
രാജകുമാരന്റെ അന്നത്തെ ആ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. സെലിബ്രിറ്റികളും നേതാക്കളുമുള്‍പ്പെടെ നിരവധിയാളുകള്‍ സല്‍മാന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. സൗദി രാജകുമാരന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു പരക്കെ ഉയര്‍ന്ന ആക്ഷേപം. എന്തായാലും രാജകുമാരന് ഇതേപ്പറ്റി പിന്നീടൊന്നും പറഞ്ഞില്ല. കേനി വെസ്റ്റിന്റെ ട്വീറ്റ് ആയിരുന്നല്ലോ ഇതിനെല്ലാം കാരണമായത്. സൗദി രാജകുമാരന് ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടും കേനി വെസ്റ്റോ കിം കര്ദാഷ്യാനോ പ്രതികരിച്ചതുമില്ല എന്നതാണ് അതിശയകരം.