വ്യാജന്‍ ഒഴുകിയത് എങ്ങോട്ട്! കള്ളനോട്ടടികാരന്‍ രാഗേഷിന് ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം; നയിച്ചിരുന്നത് ആര്‍ഭാട ജീവിതം; വീസ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍

ragesh

തൃശൂർ: യുവമോർച്ച നേതാവിന്‍റെ വസതിയിൽ നിന്നും കള്ളനോട്ടടി യന്ത്രവും കള്ളനോട്ടുകളും പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേസിൽ കൊടുങ്ങല്ലൂർ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യാജൻ ഒഴുകിയത് എവിടേയ്ക്കെല്ലാമാണെന്നും എത്രമാത്രം നോട്ടുകൾ പ്രതികൾ വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ആർഭാട ജീവിതം നയിച്ചിരുന്ന ഇയാൾ പണം വാരിക്കോരി ചിലവഴിച്ചിരുന്നുവെന്നും പലിശയ്ക്ക് നൽകിയിരുന്നുവെന്നും ബോധ്യമായിട്ടുണ്ട്. പലിശയ്ക്ക് നൽകിയിരുന്ന പണമെല്ലാം വ്യാജ നോട്ടടി യന്ത്രത്തിലൂടെ നിർമിച്ചതാണെന്ന സംശയത്തിലാണ് പോലീസ്. വ്യാഴാഴ്ചയാണ് കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം​പ​ര​ത്തി ഏ​രാ​ശേ​രി രാ​ഗേ​ഷി​നെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രമാണോ ഇയാൾ നോട്ട് ഉപയോഗിച്ചിരുന്നതെന്നും അല്ലെങ്കിൽ വ്യാജൻ എവിടേയ്ക്കെല്ലാം ഒഴുകിയിട്ടുണ്ടെന്നുമാണ് പോലീസ് പരിശോധിച്ചു വരുന്നത്. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് നോ​ട്ടു പ്രി​ന്‍റു ചെ​യ്യു​ന്ന യന്ത്രവും മ​റ്റും വാ​ങ്ങി​യ​തെ​ന്ന് രാ​ഗേ​ഷ് ന​ൽ​കി​യ മൊ​ഴി പോ​ലീ​സ് പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തിയാണ് അറസ്റ്റിലായ രാഗേഷ്. ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പോലീസ് അ​ന്വേ​ഷി​ക്കുന്നുണ്ട്. ചെ​റി​യ തു​ക​യ്ക്കു​ള്ള നോ​ട്ടു​ക​ൾ മു​ത​ൽ അ​ച്ച​ടി​ച്ചി​രു​ന്ന​തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ത്ത​ട്ടി​ലേ​ക്കു വ​രെ ക​ള്ള​നോ​ട്ടു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.

അതിനിടെ വിഷയം രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. രാഗേഷിന്‍റെ സംസ്ഥാന നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വലിയ തോതിൽ സംഘപരിവാർ നേതൃത്വം കേരളത്തിലെ പരിപാടികൾക്കായി പണം മുടക്കുന്നുണ്ട്. ഇത് എവിടെ നിന്ന് വരുന്നുവെന്ന് അന്വേഷിക്കണമെന്നും നേതാക്കളുടെ പിന്തുണ ഇയാൾക്ക് ലഭിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഗേഷ് അറസ്റ്റിലായതിന് പിന്നാലെ ഇയാൾ സംസ്ഥാന നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ബി ​ജെ പി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സു​രേ​ന്ദ്ര​ൻ, എം.​ടി.​ര​മേ​ശ് തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇയാൾക്ക് പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന് ആ​ക്കം കൂ​ട്ടി​. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​മാ​ത്രം രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ രാ​ഗേ​ഷി​ന് വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ആരോപണമുണ്ട്. മുൻപ് വീസ വാഗ്ദാനം ചെയ്തും രാഗേഷ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

Related posts