കാസർഗോഡ്: ഹരിയാനയിലെ ഐടിബിപി യിൽ നിന്നും ട്രെയിനിംഗ് പൂർത്തിയാക്കി ഗൗരിയും തെക്കൻപൂർ ബിഎസ്എഫിൽ നിന്നും ട്രെയിനിംഗ് കഴിഞ്ഞ ചാർളിയും ക്യാമിയും ഇന്നലെ ജില്ലയിലെത്തി. ഇതോടെ ജില്ലയിലെ പോലീസ് ഡോഗ് സ്ക്വാഡിൽ ഡോഗുകളുടെ എണ്ണം അഞ്ചായി.
ബോംബുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടുപിടിക്കുന്നതിൽ കഴിവുതെളിയിച്ച ഡോഗുകളാണ് ഗൗരിയും ചാർളിയും ക്യാമിയും. ഗൗരി 11 മാസം പ്രായമുള്ള ലാബ്രഡോർ ഡോഗ് ആണ്. എറണാകുളത്തു നിന്ന് വാങ്ങിയ ഡോഗ് ഇൻഡോടിബറ്റൻ ബോർഡർ പോലീസ് ക്യാന്പിൽ നിന്ന് ട്രെയിനിംഗ് പൂർത്തിയാക്കി.
ചാർളിയും ക്യാമിയും ബിഎസ്എഫ്അക്കാഡമിയായ തെക്കൻപൂരിൽ നിന്നുമാണ് ലഭിച്ചത്. ഇവയെ കൂടാതെ സ്നിഫർ ഡോഗ് ആയ ബഡ്ഡിയും ട്രാക്കർ ഡോഗായ റൂണിയും നേരത്തെ ഇവിടെയുണ്ട്. കോണ്‍സ്റ്റബിൾമാരായ സജിൽകുമാറും പി. റെജിമോൻ, കെ.ഷിബു, എം.പ്രദീഷ്, ടിനോ തോമസ്, പി.അനീഷ് എന്നിവരും ഡോഗുകളെ പരിശീലിക്കാൻ പങ്കെടുത്തിരുന്നു.