സോച്ചി: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ജർമനി മെക്സിക്കോയെയും രണ്ടാം സെമിയിൽ പോർച്ചുഗൽ ചിലിയേയും നേരിടും. ഓസ്ട്രേലിയയെ സമനിലയിൽ പിടിച്ചാണ് ചിലി സെമിയിൽ കടന്നത്.
ഓരോ ഗോൾ നേടി ഇരു ടീമും തുല്യരായപ്പോൾ ചിലി ഗ്രൂപ്പിൽ ജർമനിക്ക് പിന്നിലായി സെമിയിലേക്ക് മാർച്ച് ചെയ്തു. ഓസ്ട്രേലിയയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതി തീരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിംഗറായ ജെയിംസ് ട്രോയിസിയാണ് ചിലിക്ക് പ്രഹരം ഏൽപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലെത്തിയ മാർട്ടിൻ റോഡ്രിഗ്രസ് ചിലിക്ക് സമനില സമ്മാനിച്ചു.
64ാം മിനിറ്റില്‍ പത്തുപേരിലേക്ക് ഒതുങ്ങിയ കാമറൂണിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജര്‍മനി പരാജയപ്പെടുത്തിയത്. ടിമോ വാർണർ ഇരട്ടഗോളും ലീപ്സിംഗ് ഒരു ഗോളും നേടി. വിൻസന്റ് അബൂബക്കറാണ് കാമറൂണിന്റെ ആശ്വാസ ഗോൾ നേടിയത്.