ചിങ്ങവനം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ആറു മാസമായി പീഡിപ്പിച്ചു വന്ന ഓട്ടോ ഡ്രൈവർ അടക്കം രണ്ടുപേർ കുടുങ്ങി. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പെണ്‍കുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പീഡന വിവരം പുറത്താവാൻ കാരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തുരുത്തി സ്വദേശി ബാബു(32), കുറിച്ചിയിൽ ഓട്ടോ ഡ്രൈവറായ പ്രശാന്ത്(25) എന്നിവരാണ് റിമാൻഡിലായത്.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ ആറുമാസമായി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അസ്വാഭാവികത മനസിലാക്കിയ അധ്യാപിക ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരു ന്നു.