തെറ്റു ചെ​​​യ്ത​​​വ​​​ർ ആ​​​രാ​​​യാ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം..!സി​​​നി​​​മ​​​യി​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ഉ​​​ള്ള​​​താ​​​യി അ​​​റി​​​യി​​​ല്ല; യ​​​ഥാ​​​ർ​​​ഥ​​പ്ര​​​തി​​​ക​​​ൾ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​വ​​​രാ​​​​യാ​​​ലും അ​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സം​​​ര​​​ക്ഷി​​​ക്കി​​ല്ലെന്ന് ഇന്നസെന്‍റ്

T-INNOCENTLകൊ​​​ച്ചി: സി​​​നി​​​മ​​​യി​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ഉ​​​ള്ള​​​താ​​​യി അ​​​റി​​​യി​​​ല്ലെ​​​ന്നു താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​ലീ​​സ് കേ​​​സ​​​ന്വേ​​​ഷ​​​ണം അ​​​തി​​​ന്‍റെ വ​​​ഴി​​​ക്കു ഭം​​​ഗി​​​യാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ൾ ഇ​​​ന്നു ചേ​​​രാ​​​നി​​​രി​​​ക്കു​​​ന്ന അ​​​മ്മ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യു​​​ടെ അ​​​ജ​​​ൻ​​ഡ​​യി​​​ലി​​​ല്ല. എ​​​ന്നാ​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​രെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ചാ​​​ൽ ത​​​ള്ളി​​​ക്ക​​​ള​​​യി​​​ല്ല. വി​​​വാ​​​ദം അ​​​മ്മ​​​യു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. അ​​​തു കോ​​​ട​​​തി​​​യി​​​ലി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ്.

ന​​​ടി​​​യു​​​ടെ പേ​​​രു പ​​​റ​​​ഞ്ഞു പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​മ്മ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യ​​​ല്ല. അ​​​മ്മ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​റ​​​ഞ്ഞു​​​തീ​​​ർ​​​ക്കാ​​​നു​​​ള്ള വേ​​​ദി​​​യ​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​രു​​​ടെ​​​യും പ​​​ക്ഷം ചേ​​​രാ​​​ൻ അ​​​മ്മ ത​​​യാ​​​റ​​​ല്ല. പ​​​ക്ഷേ തെ​​​റ്റു ചെ​​​യ്ത​​​വ​​​ർ ആ​​​രാ​​​യാ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം.

ആ​​​രൊ​​​ക്കെ​​​യാ​​​ണു പ്ര​​​തി​​​ക​​​ളെ​​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നും ന്യാ​​​യാ​​​ന്യാ​​​യ​​​ങ്ങ​​​ളും തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് പോ​​ലീ​​​സും കോ​​​ട​​​തി​​​യു​​​മാ​​​ണ്. യ​​​ഥാ​​​ർ​​​ഥ​​പ്ര​​​തി​​​ക​​​ൾ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​വ​​​രാ​​​​യാ​​​ലും അ​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സം​​​ര​​​ക്ഷി​​​ക്കി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢ​​​ശ്ര​​​മം ഉ​​​ണ്ടോ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് പോ​​​ലീ​​​സാ​​​ണ്. അ​​​മ്മ പു​​രു​​​ഷാ​​​ധി​​​പ​​​ത്യ സം​​​ഘ​​​ട​​​ന​​​യ​​​ല്ല. സ്ത്രീ​​​ക​​​ൾ അ​​​വ​​​ർ​​​ക്കാ​​​യി സം​​​ഘ​​​ട​​​ന ഉ​​​ണ്ടാ​​​ക്കി​​​യ​​​ത് ന​​​ല്ല കാ​​​ര്യ​​​മാ​​​ണെ​​​ന്നും ഇ​​​ന്ന​​​സെ​​​ന്‍റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related posts