മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസിൽ തന്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരന്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. 15 അംഗ ടീമിന്റെ നായകൻ മനീഷ് പാണ്ഡെയാണ്. കരുണ്‍ നായർ, ശ്രേയസ് അയ്യർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ടീം: മനീഷ് പാണ്ഡ (ക്യാപ്റ്റൻ), മന്ദീപ് സിംഗ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, കരുൺ നായർ, കുനാൽ പാണ്ഡ്യ, റിഷഭ് പന്ത്, വിജയ് ശങ്കർ, അക്ഷർ പട്ടേൽ, യുശ്വേന്ദ്ര ചഹൽ, ജയന്ത് യാദവ്, ബേസിൽ തന്പി, മുഹമ്മദ് സിറാജ്, ശർദ്ദുൽ ഠാക്കൂർ, സിദ്ധാർഥ് കൗൾ.