നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരവുകളിലേയ്ക്ക് നീങ്ങുമ്പോള്‍ മലയാള സിനിമാതാരങ്ങളുടെ സംഘടനയ്ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു. അമ്മയെ പരിഹസിച്ച് എഴുത്തുകാരന് എന്‍എസ് മാധവനാണ് രംഗത്തെത്തിയിരിക്കുന്നത്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്നാണ് ട്വിറ്ററില്‍ മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യെ മാധവന് പരിഹസിച്ചത്. നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. അമ്മയെന്നാല്‍ ‘അസോസിയേഷന് ഓഫ് മണി മാഡ് മെയില്‍ ആക്ടേഴ്സ്’ എന്നാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നടിയ്ക്കെതിരേ സംഘടനയിലെ അംഗങ്ങള്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത് വിവാദമാവുകയും പലരും നടിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
A – Association of
M – Money-mad
M – Male
A – Actors
Artists are seen as sensitive&compassionate. No wonder Mal films after AMMA are pits.— N.S. Madhavan (@NSMlive) June 29, 2017
Victim-blaming: Amma
Victim-shaming: Dileep, Salim Kumar
Victim-naming: Aju Varghese.
Can’t call them mafia; Corleone was good with women.— N.S. Madhavan (@NSMlive) June 29, 2017