സ്വച്ഛ് ഭാരത് എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന കാര്യം. ഒരുവശത്ത് സ്വച്ഛഭാരതത്തെക്കുറിച്ചും ശൗചൗലയത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോള്‍ മറുവശത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രമന്ത്രി രാധാമോഹന്‍ സിംഗ് ചര്‍ച്ചാവിഷയമായി. എസ്പിജി സുരക്ഷയില്‍ കേന്ദ്രകൃഷി വകുപ്പ് മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതാണ് കാമറയില്‍ കുടുങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപദ്ധതികളിലൊന്ന് മന്ത്രിസഭാംഗം തന്നെ ലംഘിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ബീഹാറിലെ കിഴക്ക് ചമ്പാരന്‍ നിയോജകമണ്ഡലത്തിലെ മോട്ടിഹാരി സന്ദര്‍ശിക്കവേയാണ് കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത്. ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് രാധാ മോഹന്‍സിംഗ് വിവാദത്തില്‍ പെടുന്നത്. മദ്ധ്യപ്രദേശില്‍ അഞ്ച് കര്‍ഷകരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം തുടരുമ്പോള്‍ ബാബാ രാം ദേവിനൊപ്പം കൃഷി മന്ത്രി യോഗാ ക്യാംപില്‍ പങ്കെടുത്തത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ഷകര്‍ വെടിയേറ്റു മരിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ യോഗ ചെയ്യൂ എന്നായിരുന്നു രാധാ മോഹന്‍സിംഗിന്റെ അന്നത്തെ മറുപടി.
Agriculture Minister Radha Mohan Singh seen urinating on a wall in Motihari, Bihar, it’s a huge embarrassment for the Modi Govt pic.twitter.com/8RqdBAQYNC
— TIMES NOW (@TimesNow) June 29, 2017
If @PMOIndia is serious about Swachhata Abhiyan then he should seek explanation from this minister. https://t.co/i2uibx5u3W
— Adv. Somnath Bharti (@attorneybharti) June 29, 2017
In fact people should appreciate that Radha Mohan Singh managed to pee with dhoti ON. #NotInMyName pic.twitter.com/kNZhadIAhD
— one tip one hand_ (@OneTipOneHand_) June 29, 2017
SPGസുരക്ഷയോടുകൂടി പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്ന ഈ മാന്യദേഹമാണ് നമ്മുടെ കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍സിങ്. https://t.co/yTgeTgYoz1 pic.twitter.com/FIHZ1akwG0
— സ്വാമി നോട്ടടിയാനന്ദ (@fannaforu) June 28, 2017