ഒന്നിനും രണ്ടിനും പോകാനാകാതെ ഒരു കുടുംബം ..! അ​യ​ൽ​വാ​സി​യു​ടെ പ​രാ​തിയിൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ശൗ​ചാ​ല​യം ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി; പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ചേർന്നാണ് ഇടിച്ചു തകർത്തത്

toiletകൊ​ടു​ങ്ങ​ല്ലൂ​ർ: അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ ശൗ​ചാ​ല​യം ന​ഗ​ര​സ​ഭ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി.കൂ​ലി​പ്പണി​ക്കാ​ര​നാ​യ ലോ​ക​മ​ലേ​ശ്വ​രം ചെ​റു​വേ​ലി​ക്ക​ൽ മ​നോ​ജി​ന്‍റെ അ​ഞ്ചു സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ ബാ​ങ്ക് ലോ​ണെ​ടു​ത്ത് നി​ർ​മി​ച്ച വീ​ട്ടി​ലെ ശൗ​ചാ​ല​യ​മാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​തർ നി​ർ​ദ​യം പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ജെ​സി​ബി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം ശൗ​ചാ​ല​യം പൊ​ളി​ച്ച് മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്കു മാ​റ്റാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ അ​തു ചെ​വി​ക്കൊ​ണ്ടി​ല്ലെന്ന്  മനോജ് പറയുന്നു.

Related posts