കോട്ടയം: മുണ്ടക്കയത്ത് ഹാരിസണ് മലയാളം പ്ലാന്േറഷന്റെ എസ്റ്റേറ്റിൽ താൻ തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പി.സി.ജോർജ് എംഎൽഎ. എസ്റ്റേറ്റിൽ താമസിക്കുന്ന 52 തൊഴിലാളികൾക്ക് വീട്ടിലേക്ക് പോകാൻ വഴിയില്ല. ഈ പ്രശ്നത്തിന്റെ പേരിൽ കാലങ്ങളായി തൊഴിലാളികൾ സമരത്തിലാണ്.
സ്ഥലത്ത് സമരം നടക്കുന്പോഴാണ് താൻ എത്തിയത്. താൻ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലർ തന്നെ ആക്രമിക്കാൻ അടുത്തുവന്നു. തുടർന്ന് സ്വയരക്ഷയ്ക്ക് താൻ തോക്കെടുക്കുകയായിരുന്നുവെന്നും പി.സി.ജോർജ് പറഞ്ഞു.