കാരുണ്യയാത്രയിൽ പങ്കെടുത്ത് ഹണി റോസ്..! ഇരുവൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി വി​നീ​തി​ന്‍റെ ചികിത്‌സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ യാത്ര യിലാണ് ഹണിറോസ് അണിചേർന്നത്

13339

കൊ​ച്ചി: ​ര​ണ്ട് വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി കെ.​എ​സ്. വി​നീ​തി​ന്‍റെ (28 ) ചി​കി​ത്സാ ചെ​ല​വി​നാ​യി പൊ​ന്നൂ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് കാ​രു​ണ്യ യാ​ത്ര ന​ട​ത്തി.

വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ആവ ശ്യമായ15 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​തെ​ന്ന് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി​റ്റോ ആ​ന്‍റ​ണി, സേ​തു​രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ന​ടി ഹ​ണി റോ​സ്, പി.​ടി. തോ​മ​സ് എംഎ​ൽഎ, “ച​ങ്ക്സ്’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു എ​ന്നി​വ​ർ ആ​ദ്യ ടി​ക്ക​റ്റ് എ​ടു​ത്ത് ഹൈ​ക്കോടതി മു​ത​ൽ വ​ല്ലാ​ർ​പാ​ടം വ​രെ യാ​ത്ര ചെ​യ്തു.ടി​റ്റോ ആന്‍റ​ണി, കെ.​ സേ​തു​രാ​ജ്, ജോ​സ്റ്റ​ൻ ജേ​ക്ക​ബ്, കെ.​യു. അ​നൂ​പ്, നീ​ൽ ഹ​ർ​ഷ​ൽ, ആ​കാ​ശ് അ​ന​ന്ത്, നി​വി​ൻ കു​ഞ്ഞ​യ്പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര്യ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളും അ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് വി​നീ​ത്. ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വി​നീ​തി​ന് അ​മ്മ​യാ​ണ് വൃ​ക്ക ദാ​നം ചെ​യ്യു​ന്ന​ത്. ഇ​തേ കൂ​ട്ടാ​യ്മ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ കാ​രു​ണ്യ യാ​ത്ര​യി​ലൂ​ടെ സു​ഖം പ്രാ​പി​ച്ച ഉ​ണ്ണി ജോ​ർ​ജും കു​ടും​ബസ​മ്മേ​തം ആ​ദ്യ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts