അവര്‍ക്ക് വിനയനെ മനസിലായിട്ടില്ല! വിലക്ക് മാറ്റി വായടപ്പിക്കാമെന്ന് കരുതരുത്; കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെ ഫലമായാണ് വിലക്ക് നീക്കാന്‍ അമ്മ നിര്‍ബന്ധിതരായതെന്ന് വിനയന്‍

vinayan

കൊച്ചി: തന്‍റെ സിനിമകളിൽ അഭിനനയിക്കുന്നതിന് താരങ്ങൾക്കുണ്ടായിരുന്ന വിലക്ക് താരസംഘടനയായ അമ്മ മാറ്റിയതിനെതിരേ പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്ത്. വിലക്ക് മാറ്റി തന്‍റെ വായടപ്പിക്കാമെന്ന് ആരും കരുതരുതെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ഒൻപത് വർഷത്തെ തന്‍റെ വിശ്രമമില്ലാത്ത പോരാട്ടത്തിന്‍റെ ഫലമായാണ് വിലക്ക് നീക്കാൻ അമ്മ നിർബന്ധിതരായത്. ഇന്ത്യൻ കോന്പറ്റീഷൻ കമ്മീഷനിൽ നിന്നും തനിക്ക് അനുകൂലമായി ലഭിച്ച വിധിയാണ് അമ്മയെ വിലക്ക് നീക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിനയൻ പറയുന്നത്.

വിലക്ക് നീക്കിയെന്ന് കരുതി തന്‍റെ വായടപ്പിക്കാമെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്ക് വിനയനെ മനസിലായിട്ടില്ല. മരിച്ച മണ്ണടിയുന്നത് വരെ തന്‍റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. എന്ത് പ്രലോഭനമുണ്ടായാലും വ്യക്തിത്വം കളഞ്ഞുകുളിച്ച് സ്വകാര്യ നേട്ടങ്ങൾക്ക് വേണ്ടി നിലപാട് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകന്‍റെ ഒൻപത് വർഷം കവർന്നെടുത്തവർ ഇനി എന്ത് തിരിച്ചുതന്നിട്ടും കാര്യമില്ല. എന്‍റെ നിലപാടുകളിൽ ഉറച്ചുനിന്നാലും തന്നോട് ചെയ്തതിന് ആരോടും പകയോ വിദ്വേഷമോ ഇല്ല. അമ്മയുടെ മീറ്റിംഗിൽ എന്നോട് സ്നേഹം കാണിച്ച മമ്മൂട്ടിയോടും ഗണേഷ്കുമാർ എംഎൽഎയോടുമുള്ള കൃതജ്ഞത താൻ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അമ്മ ഭാരവാഹികൾക്ക് കുറച്ചുകൂടി പക്വതയോടെ മാധ്യമങ്ങളോട് പെരുമാറാമായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും ധീരതോടെ മുന്നോട്ടുവന്ന് നിയമത്തിന് മുന്നിൽ എല്ലാം തുറന്നുപറഞ്ഞ പെണ്‍കുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും വിനയൻ പറഞ്ഞു.

Related posts