ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിന് വേണ്ടി ഒരു ദിവസം ചെലവഴിക്കുന്നത് 70 രൂപ! ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കാകട്ടെ 26 രൂപയും; രാജസ്ഥാനില്‍ പശുക്കള്‍ ജീവിക്കുന്നത് ജനങ്ങളെക്കാള്‍ സമൃദ്ധിയില്‍

41E31A7C00000578-4652228-image-a-9_1498773519768മരുഭൂവായ രാജസ്ഥാനില്‍ മനുഷ്യരാണോ മൃഗങ്ങളാണോ കൂടുതല്‍ സമൃദ്ധിയില്‍ ജീവിക്കുന്നതെന്നു ചോദിച്ചാല്‍ ഒന്നുമാലോചിക്കാതെ പറയാന്‍ സാധിക്കും അത് മൃഗങ്ങള്‍ തന്നെയാണെന്ന്. മൃഗങ്ങളെന്നും പറഞ്ഞാല്‍  പോരാ. പശുക്കള്‍ എന്നു തന്നെ പറയേണ്ടിവരും. പശുവിന്റെയും പോത്തിന്റേയും പേരില്‍ രാജ്യമെങ്ങും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നും മറ്റൊരു അതിശയകരമായ വാര്‍ത്ത എത്തിയിരിക്കുന്നത്. ഇവിടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത് തുച്ഛമായ തുകയാണെങ്കില്‍ പശുക്കള്‍ക്ക് വേണ്ടി മുടക്കുന്നതാകട്ടെ അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സ്വപ്‌നം പോലും കാണാനാവാത്ത തുകയും. ഒരു പശുവിന് വേണ്ടി മാത്രം ദിവസവും 70 രൂപയാണ് ഇവിടുത്തെ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള വെല്‍ഫെയര്‍ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരാള്‍ക്ക് ഒരു ദിവസം 26.65 രൂപ എന്ന നിരക്കിലാണ്.
41E31A1800000578-4652228-image-a-8_1498773516692
ഇത് രണ്ടും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് എത്ര വൈരുദ്ധ്യകരമായ സംഭവമാണ് ഇതെന്ന് മനസിലാവുന്നത്. കുട്ടിയുള്ള പശുവാണെങ്കില്‍ എഴുപതു രൂപയുടെ കുറച്ചു ഭാഗം അതിനുള്ളതാണ്. പശുവിന് ഭക്ഷണത്തിന് വേണ്ടിയാണ് പ്രധാനമായും തുക ചെലവഴിക്കേണ്ടത്. പശുക്കളുടെ സംരക്ഷണം നിരീക്ഷിക്കാന്‍ തൊഴുത്തുകളില്‍ പ്രത്യേകം സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി സ്ഥാപിക്കാന്‍ ചെലവഴിച്ച കാശുണ്ടെങ്കില്‍ കുറച്ചു പേര്‍ക്കെങ്കിലും വയറുനിറച്ച് ഭക്ഷണം കഴിക്കാമെന്ന പരിഹാസം ഇതിനോടകം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. രാജസ്ഥാനില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അധികമാളുകളും റിക്ഷ വലിച്ചാണ് ജീവിതം തള്ളി നീക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുകകൊണ്ടുവേണം ഒരു കുടുംബം പുലര്‍ത്താന്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നാകട്ടെ കാര്യമായ സഹായവുമില്ല. ദേല്‍പൂര്‍ സ്വദേശിയായ റാഷിദിന് റിക്ഷ വലിച്ച് ദിവസവും ലഭിക്കുന്നത് അറുപതോ എഴുപതോ രൂപയാണ്. ഈ പണം ഉപോഗിച്ച് വേണം റാഷിദിന് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍.

41E31B8900000578-4652228-image-a-5_1498773492808

ഉള്‍ഗ്രാമങ്ങളില്‍ ഇതിലും കഷ്ടമാണ് അവസ്ഥ. ഒരാള്‍ക്ക് ദിവസം 25 രൂപ വരെയാണ് ലഭിക്കുക. ഒരു ദിവസം വയര്‍ നിറയെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല. സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെട്ട് ലഭിക്കുന്ന തുച്ഛമായ സഹായങ്ങള്‍കൊണ്ട് ജീവിച്ച് പോകുന്നുവെന്ന് മാത്രം. ജനുവരിയില്‍ പശുവിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ പ്രത്യേക വിഭാഗം അനുവദിച്ചിരുന്നത് 32 രൂപയായിരുന്നു. ഇതിന്റെ പതിനാറ് ശതമാനം പശുക്കുട്ടികള്‍ക്ക് വേണ്ടിയും നീക്കിവെക്കണമായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് 70 രൂപ എന്ന നിരക്കിലേക്ക് ഉയര്‍ത്തിയത്.

41E3757500000578-4652228-image-a-4_1498773435615

ജയ്പൂര്‍ ഉള്‍പ്പെടെയുള്ള പതിമൂന്ന് ജില്ലകളിലെ എമര്‍ജന്‍സി മാനേജ്മെന്റ് ടീമിന്റേയും മുനിസിപ്പല്‍ കൗണ്‍സിലിന്റേയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. 70 ല്‍ 35 ശതമാനം പശുക്കുട്ടികള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ഇവിടുത്തെ നാട്ടുകാര്‍ക്ക് തങ്ങളുടെ വീട്ടുവാടക കൊടുക്കാന്‍ ദിവസേന 60 മുതല്‍ 70 വരെ രൂപവേണം. പശുവിനായി ഒരുദിവസം ചെലവഴിക്കുന്ന തുകയുണ്ടെങ്കില്‍ തങ്ങളുടെ ഒരു മാസത്തെ വാടക കൊടുക്കാന്‍ സാധിക്കും എന്നാണ് ഈ നാട്ടുകാര്‍ പറയുന്നത്. പശുക്കളുടെ പേരില്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞ് അധികം സമയം കഴിയുന്നതിനുമുമ്പ് തന്നെ പശുവിന്റെ പേരില്‍ കൊലപാതകം നടന്നിരുന്നു.

41E31E1B00000578-4652228-image-m-16_1498773785592

 

Related posts