കാ​ണാ​താ​യ അ​മ്മ​യേ​യും മ​ക​ളേ​യും കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു; ഇരുവരും വയനാട്ടിലുള്ള കാമുകനൊപ്പമുണ്ടെന്ന് പോലീസ് ; സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്

missing-ammaനാ​ദാ​പു​രം:  ഒ​രാ​ഴ്ച മു​ന്പ് ആ​വോ​ല​ത്തുനി​ന്നും കാ​ണാ​താ​യ അ​മ്മ​യെ​യും മ​ക​ളെ​യും കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ആ​വോ​ലം സ്വ​ദേ​ശി ചാ​ന്ദി​നി(35), മ​ക​ൾ ദേ​വി​നി(9) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ 23 നാ​ണ് ആ​വോ​ല​ത്തെ വീ​ട്ടി​ൽനി​ന്നും നാ​ദാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ചാ​ന്ദി​നി മ​ക​ളേ​യും കൂ​ട്ടി വീ​ട്ടി​ൽനി​ന്നും ഇ​റ​ങ്ങി​യ​ത്.

വൈ​കു​ന്നേ​ര​മാ​യി​ട്ടും ഇ​വ​ർ തി​രി​ച്ചെ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേഷ​ണ​ത്തി​ലാ​ണ് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​രു​വ​രും വ​യ​നാ​ടി​ലു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ച​ത്.

കാ​മു​ക​നാ​യ യു​വാ​വി​നൊ​പ്പം നാ​ടുവി​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്തി കൂ​ട്ടിക്കൊ​ണ്ടുവ​രു​ന്ന​തി​നാ​യി പോ​ലീ​സ് വ​യ​നാട്ടിലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Related posts