ചെന്നൈ: ഇന്ത്യ എ, അണ്ടര്‍ 19 പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. രണ്ടു വര്‍ഷം കൂടി രണ്ടു ടീമുകളുടെയും പരിശീലകന് ദ്രാവിഡായിരിക്കുമെന്ന് ബിസിസിഐയാണ് പ്രഖ്യാപിച്ചത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് 2015ലാണ് ഇരുടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ദ്രാവിഡിന്റെയും കീഴില്‍ യുവ സംഘം സ്വദേശത്തും വിദേശത്തും മികച്ച പ്രകടനമാണ് നടത്തിയതും. അദ്ദേഹത്തിന്റെ ആദ്യ ചുമതല എ ടീമിനൊപ്പമായിരുന്നു. ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ് ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായി.
അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി ദ്രാവിഡ് യുവകളിക്കാരെ മികച്ച തലത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലുതായി പരിശ്രമിക്കുന്നുണ്ടെന്നും അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന പറഞ്ഞു.
ദ്രാവിഡ് പുലര്‍ത്തുന്ന ആത്മാര്‍ഥതയും അച്ചടക്കവും എടുത്തു പറയേണ്ടതാണ്. യുവകളിക്കാരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിക്കുന്നുണ്ടെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.