പാലോട്: അനധികൃതമായി വിൽപ്പന നടത്താൻ കൊണ്ടുവന്ന ചന്ദനത്തടി പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസമാണ് മംഗലപുരം മേൽ തോന്നയ്ക്കൽ വില്ലേജ് ഓഫീസിനു മുൻവശത്തെ ആൾത്താമസമില്ലാത്ത പറന്പിൽ നിന്നും അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന 94 കിലോ ചന്ദനം പിടികൂടിയത്.
മേനംകുളം പാർവതിനഗർ പുതുമൽ പുത്തൻവീട്ടിൽ ഗോപനെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ടു വനപാലകർ അറസ്റ്റു ചെയ്തു. വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്റലിജന്‍സ് റെയിഞ്ച് ഓഫീസർ ടി.രതീഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ടി.അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുപ്രതികൾക്കും ചന്ദന തടി കടത്താനുപയോഗിച്ച വാഹനത്തിനുമായുള്ള അന്വേഷണം ശക്തമാക്കി.