സംഗതി വിജയിക്കുമോ? തെന്നിന്ത്യന്‍ നടി രകുല്‍ പ്രീത് സിംഗ് വ്യത്യസ്ത റിക്കാര്‍ഡ് നേട്ടത്തിനുള്ള തീവ്രശ്രമത്തില്‍; വിജയകരമായാല്‍ അത് ലോക സിനിമയിലെ തന്നെ അത്യപൂര്‍വ സംഭവമാകും

rakul0107

സി​നി​മാ ലോ​ക​ത്ത് റി​ക്കാ​ർ​ഡു​ക​ൾ​ക്ക് കു​റ​വൊ​ന്നും ഇ​ല്ല. സി​നി​മ​യു​ടെ ക​ള​ക്്ഷ​ൻ, താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടാ​റു​ണ്ട്. തെ​ന്നി​ന്ത്യ​ൻ ന​ടി ര​കു​ൽ പ്ര​ീ​ത് സിം​ഗ് ഒ​രു വ്യ​ത്യ​സ്ത റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. സം​ഗ​തി വി​ജ​യ​ക​ര​മാ​യാ​ൽ അ​ത് ലോ​ക സി​നി​മ​യി​ലെ ത​ന്നെ അ​ത്യ​പൂ​ർ​വ സം​ഭ​വ​മാ​കും.

തെ​ലു​ങ്കി​ലാ​ണ് ര​കു​ൽ ഈ ​നേ​ട്ട​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലെ നാ​യ​ക​ന​ടന്മാ​ർ​ക്കെ​ല്ലാം ഒ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന റി​ക്കാ​ർ​ഡാ​ണ് ന​ടി​ക്ക് കൈ​യെ​ത്തും ദൂ​ര​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ര​ഞ്ജീ​വി​യു​ടെ കു​ടും​ബ​ത്തി​ലെ നാ​യ​കന്മാ​രു​ടെ​യെ​ല്ലാം ജോ​ഡി​യാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് ലഭി​ക്കു​ന്ന​ത്. പ​ല ചി​ത്ര​ങ്ങ​ളും അ​ണി​യ​റി​യി​ലാ​ണ്. ഇ​ത് സം​ഭ​വി​ച്ചാ​ൽ അ​പൂ​ർ​വ​മാ​യൊ​രു നേ​ട്ട​മാ​യി അ​ത് മാ​റും. ചി​ര​ഞ്ജീ​വി​യു​ടെ മ​ക​ൻ റാം ​ച​ര​ണി​നൊ​പ്പ​മാ​ണ് ര​കു​ൽ ഈ ​കു​ടും​ബ​ത്തി​ലെ നാ​യ​ക ന​ട​ന്‍റെ ജോ​ഡി​യാ​യി ആ​ദ്യ​മെ​ത്തു​ന്ന​ത്.

2015ൽ ​റി​ലീ​സാ​യ ബ്രൂ​സ് ലി ​ദ ഫൈ​റ്റ​ർ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യി​രു​ന്നു അ​ത്. ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ചി​ര​ഞ്ജീ​വി​ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ 150ാം ചി​ത്ര​ത്തി​ൽ ര​കു​ൽ ജോ​ഡി​യാ​യി എ​ത്തി. ഇ​തി​ന് പി​ന്നാ​ലെ അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​ത്തി​ലും ര​കു​ൽ നാ​യി​ക​യാ​യി. മാ​ത്ര​മ​ല്ല വ​രു​ണ്‍ തേ​ജ്, സാ​യി വ​രു​ണ്‍ തേ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം ജോ​ഡി​യാ​കാ​നും ര​കു​ൽ ക​രാ​റാ​യി​ക്ക​ഴി​ഞ്ഞു. ഇ​തി​നൊ​പ്പം ത​ന്നെ പ​വ​ൻ ക​ല്യാ​ണി​നൊ​പ്പം ഒ​രു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കാ​നും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. ചി​ര​ഞ്ജീ​വി കു​ടും​ബ​ത്തി​ലെ ബ​ന്ധ​ങ്ങ​ളി​ലെ നാ​യ​ക ന​ടന്മാ​രെ​ല്ലാം ര​കു​ലി​ന്‍റെ നാ​യ​കന്മാ​രായി ക​ഴി​ഞ്ഞു എ​ന്നു സാ​രം.

പ​വ​ൻ ക​ല്യാ​ണ്‍ ചി​ത്രം കൂ​ടെ ക​രാ​റാ​യി ക്ക​ഴി​ഞ്ഞാ​ൽ അ​ത് പൂ​ർ​ണ​മാ​കും. അ​ച്ഛ​ൻ, ചി​റ്റ​പ്പ​ൻ, മ​ക​ൻ, അ​മ്മാ​വ​ന്‍റെ മ​ക​ൻ, ചി​റ്റ​പ്പ​ന്‍റെ മ​ക​ൻ, അ​മ്മാ​വി​യു​ടെ മ​ക​ൻ അ​ങ്ങ​നെ എ​ല്ലാ​വ​രും ര​കു​ലി​ന്‍റെ നാ​യ​കന്മാ​രാ​കും. ക​ന്ന​ട സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യം ആ​രം​ഭി​ച്ച ര​കു​ൽ ര​ണ്ടാം ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും മൂ​ന്നാ​മ​ത്രെ ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും അ​ര​ങ്ങേ​റി. ഗൗ​തം കാ​ർ​ത്തി​ക് ചി​ത്ര​മാ​യ എ​ന്ന​വോ ഏ​തോ എ​ന്ന ത​മി​ഴ് ചി​ത്രം പ​രാ​ജ​യ​മാ​യ​തോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യും തെ​ലു​ങ്കി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്.

ര​കു​ൽ അ​ഭി​ന​യി​ച്ച എ​ല്ലാ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളും ഹി​റ്റാ​യി. തെ​ലു​ങ്കി​ലെ ശ്ര​ദ്ധേ​യ താ​ര​മാ​യ ര​കു​ൽ ഇ​പ്പോ​ൾ എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹേ​ഷ് ബാ​ബു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ശാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ര​കു​ൽ നാ​യി​ക​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും താ​രം പിന്മാ​റി​യെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. ച​തു​രം​ഗ വേ​ട്ടൈ സം​വി​ധാ​യ​ക​നാ​യ വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​രം.

Related posts