കൊച്ചി: ചലച്ചിത്ര നിർമാണ-വിതരണ കന്പനിയായ ഓഗസ്റ്റ് സിനിമാസിൽനിന്ന് നടൻ പൃഥിരാജ് പിന്മാറി. തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വന്തം നിർമാണ കന്പനി ആരംഭിക്കുന്നതിനു വേണ്ടിയാണ് പിൻമാറ്റമെന്നാണു സൂചന.
കാമറമാൻ സന്തോഷ് ശിവൻ, നിർമാതാവ് ഷാജി നടേശൻ എന്നിവർക്കൊപ്പം ചേർന്ന് 2010ലാണ് പൃഥിരാജ് ഓഗസ്റ്റ് സിനിമാസ് തുടങ്ങുന്നത്. തമിഴ് നടൻ ആര്യയും ഈ കൂട്ടായ്മയിൽ പിന്നീട് പങ്കാളിയായി. ദി ഗ്രേറ്റ് ഫാദറാണ് ഓഗസ്റ്റ് സിനിമാസിന്റെയായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഉറുമി, ഇന്ത്യൻ റൂപ്പീസ്, കടൽ കടന്നൊരു മാത്തുക്കുട്ടി, സപ്തമഹശ്രീ തസ്കര, ഡബിൾ ബാരൽ, ഡാർവിന്റെ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയവയാണ് ഓഗസ്റ്റ് സിനിമാസ് നിർമ്മാണവും വിതരണവും നിർവഹിച്ച ചിത്രങ്ങൾ. നിരവധി ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.