കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാറിനുള്ളില്‍ വച്ചു പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനായി പോലീസ് കാവ്യാമാധവന്റെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധന നടത്തി. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കാവ്യയുടെ പക്കലുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് കാവ്യയുടെ വീട്ടിലും കാക്കനാട്ടെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. വെണ്ണലയിലെ വില്ലയില്‍ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍ വില്ലയില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താതെ പൊലീസ് മടങ്ങുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് പോലീസ് അന്വേഷണം കുടുംബത്തിലേക്കും വ്യാപിപ്പിച്ചത്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘമായിരുന്നു വില്ലയില്‍ പരിശോധനയ്ക്കെത്തിയത്. വെള്ളിയാഴ്ചയാണ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ നടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം കാക്കനാട്ടെ ഒരു കടയില്‍ പോയതായി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത്.ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളും പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളുമാണ് പൊലീസ് പരിശോധിച്ചിരുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ സ്ഥലത്ത് എത്തിയിരുന്നോ എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.
കാറില്‍ നടിയെ ആക്രമിക്കുമ്പോള്‍ ഇത് മറ്റൊരു നടിയുടെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴി തിരിക്കാനുള്ള നീക്കമായി വിലയിരുത്തി. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ ഇതിനെ കാര്യമായെടുത്തില്ലെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു വഴിയ്ക്കാണ് പോകുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കാവ്യാ മാധവന്റെ ബന്ധുവാണ് ക്വട്ടേഷനു പിന്നിലെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കഥയിലെ വില്ലത്തി ‘മാഡം’ ആണെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സ്ത്രീയെ ഉറപ്പിക്കാനാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് വേണ്ടി കൂടിയാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുന്നത്. കൃത്യം നിര്‍വ്വഹിച്ച ശേഷം പള്‍സര്‍ എന്തിന് കാവ്യയുടെ സ്ഥാപനത്തില്‍ എത്തി എന്നത് പോലീസിനെ ഞെട്ടിക്കുന്നു. കഥയിലെ വില്ലത്തിയെ പൊലീസ് വ്യക്തമായി തന്നെ തിരിച്ചറിയുന്നുണ്ട്. പീഡന ദൃശ്യങ്ങളും ഈ മാഡത്തിന് കൈമാറിയെന്നും പൊലീസ് കരുതുന്നു. പീഡനത്തിന് ഉപയോഗിച്ച വാഹനത്തില്‍ അര്‍ധരാത്രി കോളനിയിലെത്തി. മതില് ചാടിക്കടന്ന് വേണ്ടപ്പെട്ടവര്‍ക്ക് സുനി ഇത് കൈമാറിയെന്നാണ് വിവരം. അപ്പോഴും കേസില്‍ പിടിക്കപ്പെടുമെന്ന് സുനി കരുതിയിരുന്നില്ല. പിടി തോമസ് എംഎല്‍എയുടെ ഇടപെടല്‍ എല്ലാം അസ്ഥാനത്താക്കി. ഇതോടെയാണ് വീണ്ടും ലക്ഷ്യയില്‍ സുനി എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
മാഡത്തെക്കുറിച്ച് സുനി പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഏതായാലും മാഡത്തെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവ് കിട്ടിയാല്‍ ഉടന്‍ അവരെ അറസ്റ്റ് ചെയ്യും. കാവ്യയുടെ അമ്മയും അച്ഛനും വീടു പൂട്ടി പോയതും പൊലീസിനെ കുഴക്കുന്നുണ്ട്. ഇതുമൂലം വീട്ടിലെ റെയ്ഡ് നടക്കാതെ പോയി. ലക്ഷ്യയിലെ റെയ്ഡ് വിവരത്തോടെ നിര്‍ണ്ണായകമായ തെളിവുകള്‍ പലതും മാറ്റാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
കാവ്യാ-ദിലീപ് വിവാഹം കഴിഞ്ഞതിനു ശേഷം കാവ്യയുടെ മുന്‍ഭര്‍ത്താവ് നിഷാലിന്റെ മാതാവിന്റെ ഓഡിയോ ടേപ്പും പോലീസ് പരിശോധിക്കുന്നുണ്ട്.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് കാവ്യയുടെ അമ്മ മാധ്യമങ്ങളില്‍ നിഷാലിനെ കുറിച്ച് മോശമായി എഴുതിപ്പിച്ചതെന്നും ഇന്റര്‍വ്യു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ആ വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാകുമെന്നാണ് പൊലീസിന്റെ പക്ഷം. നിഷാലിനെതിരായ ഭീഷണിയെ കുറിച്ചാണ് പൊലീസ് പരിശോധിക്കുന്നത്. വേണ്ടി വന്നാല്‍ നിഷാലിനോടും കാര്യങ്ങള്‍ തിരക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തെ കൊണ്ടു പോകാനാണ് തീരുമാനം. മാഡമെന്ന് പൊലീസ് സംശയിക്കുന്ന സ്ത്രീയ്ക്ക് സിനിമയില്‍ അടുത്ത ബന്ധങ്ങളുണ്ട്. ഇതെല്ലാം കാവ്യയുടെ പേരുപയോഗിച്ചുണ്ടാക്കിയതുമാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും സജീവം. ഇവര്‍ക്കും പള്‍സര്‍ സുനിക്കും തമ്മിലെ ബന്ധം സ്ഥാപിക്കാനായാല്‍ അത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. എന്തായാലും മൂന്നു നാലു ദിവസങ്ങള്‍ക്കകം മാഡം കുടുങ്ങുമെന്നാണാണ് സൂചന.