തളിപ്പറമ്പ്: ഭാര്യ പ്രസവിച്ചതറിഞ്ഞ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെങ്ങളായി മണക്കാട്ടെ തുണ്ടിവളപ്പില്‍ വാസുദേവന്‍ (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന് ദേവദര്‍ശ് (അഞ്ച്) ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നാലു ദിവസം മുന്‍പായിരുന്നു വാസുദേവൻ ഗൾഫിൽ നിന്നു നാട്ടിലെത്തിയത്.
പയ്യന്നൂരില്‍ താമസിക്കുന്ന വാസുദേവന്‍ മണക്കാട്ടെ തറവാട്ട് വീട്ടില്‍ വന്ന് സഹോദരങ്ങളെ സന്ദര്‍ശിച്ച് സ്കൂട്ടറിൽ പയ്യന്നൂരിലേക്ക് തിരിച്ചുപോവുകയായിരുന്നു. സംസ്ഥാന പാതയില്‍ ചൊറുക്കളയിലാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ വാസുദേവനേയും മകനേയും കണ്ടത്.
ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ സ്കൂട്ടറില്‍ മറ്റ് വാഹനം ഇടിച്ചതായി തോന്നുന്നില്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മകൻ ദേവദർശൻ വാഹനങ്ങൾക്കു കൈനീട്ടി സഹായം അഭ്യർഥിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരുയെും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
വാസുദേവൻ ഇന്നു പുലര്‍ച്ചെ രണ്ടോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് വൈകുന്നരത്തോടെ മണക്കാട്ട് പൊതുജനവായനശാല പരിസരത്ത് പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്ക്കരിക്കും. പയ്യന്നൂരിലെ എം.രജിതയാണ് ഭാര്യ. പരേതരായ ഗോവിന്ദന്-ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുകുന്ദന്, രാജീവന്, പ്രകാശന്, ഉഷ, മനോജ്, സുരേഷ്.