ജിഎസ്ടിക്കും കോഴിയെ പിടിക്കാനായില്ല..! കോഴിക്ക് വില കൂടില്ലെന്ന് മന്ത്രി പറഞ്ഞ് നേരം വെളുത്തപ്പോഴേക്കും വില അഞ്ചുരൂപ കൂടി; ഓരോ ജില്ലയിലും വ്യത്യസ്തവിലയാണ് ഇപ്പോഴുള്ളത്

chicken-farmതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ഴി​യി​റ​ച്ചി​ക്ക് വി​ല കൂ​ടു​ന്നു. ജി​എ​സ്ടി പ്ര​കാ​രം കോ​ഴി​യി​റ​ച്ചി​ക്ക് നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​കു​തി ഒ​ഴി​വാ​ക്കി​യ സാ​ധ​ന​ങ്ങ​ൾ​ക്ക് നി​കു​തി വാ​ങ്ങ​രു​തെ​ന്ന് ധ​ന​മ​ന്ത്രി വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ലും മാർക്കറ്റിൽ കോഴിയിറച്ച് വില കൂടുകയാണ്.  ഇ​ന്ന​ലെ തലസ്ഥാനത്ത് കോ​ഴി​യി​റ​ച്ചി​ക്ക് 132 രൂ​പ​യാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് 137 രൂ​പ​യാ​യി കൂ​ടിയി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ ഹോട്ട​ലു​ക​ളി​ലെ സ്ഥി​തി​യും ഇ​ങ്ങ​നെ​യാ​ണ്. ഹോ​ട്ട​ൽ ഭ​ക്ഷ​ണം ക​ഴി​യ്ക്കു​ന്ന​വ​രി​ൽ നി​ന്നും നി​കു​തി ഈ​ടാ​ക്കു​ക​യാ​ണ്. ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ ഭക്ഷണത്തിന്‍റെ വിലയ്ക്ക് ഉപരിയായി നി​കു​തി ഈ​ടാ​ക്ക​രു​തെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടും ഹോട്ടൽ ബില്ലുകളിൽ ഭക്ഷണവില കൂടാതെ നികുതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Related posts