തിരുവനന്തപുരം: ബിസ്ക്കറ്റ് രാജാവ്, രാജന് പിള്ളയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല പ്രയോഗമില്ല. ബ്രിട്ടാനിയ എന്ന ആഗോള ബിസിനസ്സ് ഗ്രൂപ്പിനെ മലയാളിയുടേതാക്കിയവനായിരുന്നു കൊല്ലത്തുകാരന്. ബിസിനസ് കുടിപ്പകയില്‍ അറസ്റ്റിലായ രാജന്‍പിള്ളയെ പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ രോഗം മൂര്‍ച്ഛിച്ച് മരണം. തീഹാര്‍ ജയിലിലെ വ്യവസായ പ്രമുഖന്റെ മരണം കേരളം അന്ന് ഏറെ ചര്‍ച്ച ചെയ്തു. രാജന്‍പിള്ളയ്ക്ക് ശേഷം അനുജന് രാജ്മോഹന്‍ പിള്ള കുടുംബ ബിസിനസ് ഏറ്റെടുത്തു. ബിസിനസ് രക്തത്തിലുള്ള രാജ്മോഹനും ചുവടു പിഴച്ചില്ല. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ കശുവണ്ടി വ്യവസായിയായി രാജ്്മോഹന്‍ വളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ചേട്ടന്റെ അതേ വിധി തന്നെ അനുജനെ തേടിയെത്തിയിരിക്കുകയാണ്. ചേട്ടനെ ബിസിനസ് കുടിപ്പകയാണ് ജയിലിലെത്തിച്ചതെങ്കില്‍ പീഡനക്കേസാണ് രാജ്മോഹന്‍ പിള്ളയെ അഴിക്കുള്ളിലെത്തിച്ചത്.
വീട്ടില്‍ ജോലിയ്ക്കു നി്ന്ന ഒഡീഷക്കാരിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നതാണ് രാജ്മോഹന്റെ പേരിലുള്ള കേസ്. ഇയാളെ കോടതി 14 ദിവത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒഡീഷക്കാരിയായ 23കാരി ആറുമാസം മുമ്പാണ് രാജ്മോഹന്റെ കവടിയാറുള്ള വീട്ടില്‍ ജോലിയ്ക്കായി എത്തുന്നത്. അന്നു മുതല്‍ പീഡനത്തിരയാക്കിയതായാണു പരാതി. സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പരിശോധിച്ച ഒഡീഷ സ്വദേശിയായ ഡോക്ടറാണു വിവരം പൊലീസിനെ അറിയിച്ചത്. ഇതോടെ രാജ്മോഹന്‍പിള്ള കുടുങ്ങി. രാഷ്ട്രീയസാമൂഹിക ബന്ധങ്ങളുണ്ടായിട്ടും രാജ്മോഹന്‍ പിള്ളയെ രക്ഷിക്കാന്‍ ആരും എത്തിയില്ല. സംഗതി പീഡനമായതിനാല്‍ ഈ കോടീശ്വരന് കുറച്ചുകാലം ജയിലഴി എണ്ണേണ്ടിവരും.
കശുവണ്ടി വ്യവസായത്തിലെ രാജാവെന്ന വിശേഷണമുള്ള രാജ്മോഹന്‍ പിള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ആരും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ തരണം ചെയ്താണ്. വിജയിക്കണമെന്ന വാശിയും ആരുടെ മുന്നിലും തോല്‍ക്കാത്ത മനസും കൂടിച്ചേര്‍ന്നപ്പോള്‍ വിജയം രാജ്മോഹന്‍ പിള്ളക്കൊപ്പം നിന്നു. ചേട്ടന്റെ തകര്‍ച്ചയും മരണവുമെല്ലാം പാഠമാക്കി മുന്നോട്ട് പോയി. അപ്പൂപ്പനും അച്ഛനും ജേഷ്ഠനും വളര്‍ത്തിയ ബിസിനസ് സാമ്രാജ്യം കണ്ടാണ് രാജ്മോഹന്‍ വളര്‍ന്നത്. പരാമ്പരാഗതമായി കശുവണ്ടി വ്യവസായം ചെയ്തിരുന്ന കുടുംബമായിരുന്നു രാജ്മോഹന്റേത്. ബ്രിട്ടാനിയയിലേക്ക് ചേട്ടന് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ ചേട്ടന്റെ മരണത്തോടെ വീണ്ടും കശുവണ്ടിയിലേക്ക് മാത്രമായി രാജ്മോഹന്‍പിള്ളയുടെ ശ്രദ്ധ.
കോടീശ്വരനായ അച്ഛന്റെ ബിസിനസ് തകരുന്നതും ജ്യേഷ്ഠന് രാജന്‍പിള്ള അറസ്റ്റിലായി ജയിലില്‍ വച്ചു മരിക്കുന്നതും രാജനു പാഠമായി. അച്ഛന്റെ കമ്പനിയുടെ കടം വീട്ടി എന്നു മാത്രമല്ല കുടുംബത്തിന്റെ വ്യവസായം പുനരുദ്ധരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാനും രാജനു കഴിഞ്ഞു. കുട്ടിക്കാലം മുതലേ ടെന്നീസിനോടായിരുന്നു താല്‍പ്പര്യം. ഈ കളി നല്കിയ പ്രൊഫഷണലിസമായിരുന്നു കരുത്ത്. 1964 മെയ് 12ന് കൊല്ലം ജില്ലയില്‍ ജനിച്ച രാജ്മോഹന്‍ പിള്ള എല്ലാത്തരം സൗഭാഗ്യങ്ങളുടേയും മധ്യത്തിലാണ് പിറന്നു വീണത്. തിരുവനന്തപുരത്തായിരുന്നു രാജ്മോഹന്റെ സ്കൂള്‍ പഠനം. അന്ന് സ്കൂളില്‍ മെഴ്സിഡസ് ബെന്‍സിലായിരുന്നു പോയിരുന്നത്. തന്റെ പതിമൂന്നാം വയസില്‍ തന്നെ തന്നെ ബിസിനസ് കാര്യങ്ങളില്‍ അച്ഛന് രാജ്മോഹന്‍ ചുമതലകള്‍ നല്‍കിത്തുടങ്ങി. അച്ഛനു വരുന്ന ടെലിഫോണ്‍ കോളുകള്‍ എടുക്കുക എന്നതായിരുന്നു ആദ്യ ചുമതല.അച്ഛനു വരുന്ന ഫോണ്‍ എടുക്കുന്നതു വഴി വ്യത്യസ്തരായ ആളുകളോട് എപ്രകാരം സംസാരിക്കണമെന്നും മീറ്റിംഗുകളില്‍ ഇരുന്നതു വഴി ഏതെല്ലാം ഫാക്ടറികള്‍ ഇപ്പോള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കാന്‍ ഇതുവഴി സാധിച്ചു.
വ്യവസായ ലോകത്തേക്ക് സ്വതന്ത്രമായി പിച്ചവയ്ക്കാന്‍ രാജ്മോഹന്‍ പിള്ളയെ സഹായിച്ച പ്രധാനഘടകവും ഇതായിരുന്നു. പിന്നീട് ഫാക്ടറികളിലെ കൂടുതല്‍ ചുമതലകള്‍ രാജ്മോഹനെ ഏല്‍പ്പിച്ചു. ഒഡീഷയിലും ബംഗാളില്‍ നിന്നും പച്ച കശുവണ്ടി ശേഖരിക്കുന്നതിന്റെ ചുമതലയും രാജ്മോഹനായിരുന്നു. ഒഡീഷയും ബംഗാളിയുമൊന്നും അറിയാതിരുന്നിട്ടു കൂടി രാജ്മോഹന്‍ ഈ സ്ഥലങ്ങളില്‍ പോയി കര്‍ഷകരോടും വ്യാപാരികളോടും സംസാരിച്ചു. തന്റെ ഡിഗ്രി പഠനത്തിനു ശേഷം രാജ്മോഹന്‍ ബ്രസീലിലും ഇംഗ്ലണ്ടിലും ഉപരിപഠനത്തിനായി പോയി. ബ്രസീലില്‍ അമേരിക്കന്‍ ഭക്ഷ്യവ്യവസായ ശൃഖലയിലെ വമ്പന്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോയത്.
ബ്രസീലിലെ ജോലി രാജ്മോഹനെ ഒരു ഇടതു പക്ഷ അനുഭാവിയാക്കിയിരുന്നു. ആഗോള വിപണയിലെ ചില ഇടപെടലുകള്‍ ജനാര്ദ്ദനന് പിള്ളയെ ഉലച്ചു. ബിസിനസ് നഷ്ടത്തിലേക്ക് വീണു. ഈ നഷ്ടങ്ങള്‍ വീട്ടാനുള്ള ഉത്തരവാദിത്തം 18 വയസുള്ള രാജ്മോഹന്‍ ഏറ്റെടുക്കുകയായിരുന്നു. ചെറിയ ചെറിയ കടങ്ങള്‍ വീട്ടി. 1987 മുതല്‍ 2007 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന് അതിജീവനത്തിന്റേതായിരുന്നു. ബിസ്കറ്റ് വിപണിയിലെ രാജാവായി പേരുകേട്ടിരുന്ന ജ്യേഷ്ഠന് രാജന് പിള്ള സിഗംപൂരില്‍ ഒരു കേസിലകപ്പെട്ട് നാട്ടിലെത്തുകയും നാട്ടില്‍ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട് തീഹാര്‍ ജയിലിലാവുകയും ചെയ്തു. ജയിലില്‍ വെച്ചു തന്നെ രാജന്റെ മരണവും സംഭവിച്ചു.
പിന്നീട് കശുവണ്ടി വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രാജ്മോഹന്‍ ലോകമെമ്പാടും വ്യവസായ സംരംഭങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.കശുവണ്ടി, ഭക്ഷ്യോത്പാദന രംഗത്തിനു പുറമേ മറ്റു രംഗങ്ങളിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണ് രാജ്മോഹന്റെ ബീറ്റാ ഗ്രൂപ്പ്. രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായ സംരംഭങ്ങളുടെ സാരഥ്യം വഹിക്കുന്ന ഇദ്ദേഹം ഇന്ന് ഫുഡ് പ്രോസസിങ്, മാനുഫാക്ചറിങ്, മാര്‍ക്കറ്റിങ്, വിതരണ രംഗത്ത് സജീവ സാന്നിധ്യമാണ്. ടെന്നീസ് കളിയോടു കമ്പം ഉപേക്ഷിക്കാത്ത രാജ്മോഹന്‍ തിരുവനന്തപുരം ടെന്നീസ് ക്ലബിലെ നിത്യസന്ദര്‍ശകനാണ്. രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്മോഹന്‍ തിരുവനന്തപുരത്തെ എല്ലാ വമ്പന്‍ കൂട്ടായ്മകളിലും അംഗമാണ്. എന്നിട്ടും ഇയാളെ സഹായിക്കാന്‍ ആരുമെത്തിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.