ശ്രീകണ്ഠപുരം: ഇടതുമുന്നണി ഭരണത്തിൽ കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ദുരിതത്തിലായിരിക്കുകയാണെന്ന് കെ.സി. ജോസഫ് എംഎൽഎ. മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കൺവൻഷൻ ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരയ്ക്കുവേണ്ടി വാതോരാതെ സംസാരിക്കുകയും പ്രവൃത്തിയിൽ വേട്ടക്കാരനൊപ്പം നിൽക്കുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. പുതിയ മദ്യനയം വഴി നാടിനെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡെയ്സി മൈലാഡൂർ, ലിസി തോമസ്, കെ.പി. ഗംഗാധരൻ, ലളിത, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗദൻ, ബിന്ദു ഓരത്തേൽ, സി.പി. ജോസ്, ജിത്തു തോമസ്, പുഷ്പ കൊച്ചുപൊങ്ങനാൽ എന്നിവർ പ്രസംഗിച്ചു.