കന്നടയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ കുരുക്ഷേത്രയിൽ നയൻതാര ദ്രൗപതിയായി എത്തുന്നു. ബിഗ് ബജറ്റ് ചിത്രമായ കുരുക്ഷേത്ര സംവിധാനം ചെയ്യുന്നത് നാഗണ്ണയാണ്. ചിത്രത്തിന്റെ താരനിർണയം ഇപ്പോഴാണ് പൂർത്തിയായത്. നടൻ ദർശനാണ് ചിത്രത്തിൽ ദുര്യോധനനായി എത്തുന്നത്.
കൃഷ്ണനായി രവിചന്ദ്രനും വേഷമിടും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. കൈനിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് നയൻസ് ഇപ്പോൾ. നീണ്ട ഇടവേളയ്ക്കുശേഷമാണ് താരം കന്നഡ സിനിമയിൽ അഭിനയിക്കുന്നത്.