ക​​ട​​ലാ​​മ​​ക​​ളു​​ടെ എ​​ണ്ണം ദി​​നം​​പ്ര​​തി കു​​റ​​യു​​ന്നു! ആമമുട്ട കാണിച്ചുകൊടുത്താൽ 5,000 രൂപ സർക്കാർ തരും; അ​​വ​​ർ​​ക്ക് “ക​​സ​​വ് പു​​ര​​സ്കാ​​ർ’ ന​​ല്കു​​മെ​​ന്നും സ​​ർ​​ക്കാ​​ർ

Turtle_eggs

ക​​ട​​ലാ​​മ​​ക​​ളു​​ടെ എ​​ണ്ണം ദി​​നം​​പ്ര​​തി കു​​റ​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മ​​ഹാ​​രാ​​ഷ്‌​​ട്ര സ​​ർ​​ക്കാ​​ർ അ​​ങ്ങ​​നെയൊരു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ക​​ട​​ലാ​​മ​​ക​​ളു​​ടെ മു​​ട്ട​​ശേ​​ഖ​​രം ക​​ണ്ടെ​​ത്തു​​ന്ന​​വ​​ർക്ക് 5,000 രൂ​​പ പാ​​രി​​തോ​​ഷി​​ക​​മാ​​ണ് മ​​ഹാ​​രാ​​ഷ്‌​​ട്ര വ​​നം​​വ​​കു​​പ്പും മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പും സം​​യു​​ക്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​വ​​ർ​​ക്ക് “ക​​സ​​വ് പു​​ര​​സ്കാ​​ർ’ ന​​ല്കു​​മെ​​ന്നും സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

മ​​ഹാ​​രാ​​ഷ്‌​​ട്രയുടെ​​ തീ​​ര​​ങ്ങ​​ളി​​ൽ ക​​ട​​ലാ​​മ​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ മു​​ട്ട​​യി​​ടാ​​ൻ വ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഇ​​വി​​ടേ​​ക്ക് ആ​​മ​​ക​​ൾ മു​​ട്ട​​യി​​ടാ​​ൻ എ​​ത്തു​​ന്നി​​ല്ല. അ​​താ​​ണ് മു​​ട്ട​​ക​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​വ​​ർ​​ക്ക് പാ​​രി​​തോ​​ഷി​​കം ന​​ല്കാ​​ൻ സ​​ർ​​ക്കാ​​രി​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്. 1972ലെ ​​വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​യാ​​ണ് ക​​ട​​ലാ​​മ​​ക​​ളും. അ​​വ​​യെ കൊ​​ല്ലു​​ന്ന​​തും മു​​ട്ട​​ക​​ൾ ന​​ശി​​പ്പി​​ക്കു​​ന്ന​​തും നി​​രോ​​ധി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. നി​​യ​​മം ലംഘി​​ച്ചാ​​ൽ 24,000 രൂ​​പ പി​​ഴ​​യും ഏ​​ഴു വ​​ർ​​ഷം ത​​ട​​വു​​മാ​​ണു ശി​​ക്ഷ.

Related posts