പണത്തിനുവേണ്ടി മനുഷ്യന്റെ ക്രൂരത! ധ​നസ​ഹാ​യം ല​ഭി​ക്കാ​ൻ ക​ടു​വ​ക​ൾ​ക്ക് വൃദ്ധജനങ്ങളെ ഭ​ക്ഷ​ണ​മായി നല്കുന്നവർ: ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​ങ്ങ​ൾ

TIger

പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളും ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്പോ​ൾ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​റു​ണ്ട്. പ​ക്ഷെ സ​ർ​ക്കാ​രി​ൽ നി​ന്നും ധ​നസ​ഹാ​യം ല​ഭി​ക്കാ​ൻ പ്രാ​യ​മാ​യ​വ​രെ ക​ടു​വ​ക​ൾ​ക്ക് ഭക്ഷണമായി ന​ൽ​കു​ന്ന ആ​ചാ​രം ഇ​ന്ത്യ​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്കിം​ഖേ​രി, ബ​ഹ്റി​ച്ച് എ​ന്നീ ജി​ല്ല​ക​ളി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന പി​ലി​ഭി​ത്ത് കടുവാസങ്കേതത്തിലാ​ണ് നാ​ടി​നെ ന​ട​ക്കു​ന്ന രക്തസാക്ഷിത്വത്തിന്‍റെ ചു​രു​ൾ അ​ഴി​യു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ൾ ബ്യൂ​റോ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന ഈ ​ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒന്നിന് 55 വ​യ​സു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഇ​വ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​നു സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. പക്ഷേ ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ കി​ട്ടി​യ​താ​ക​ട്ടെ കടുവാസങ്കേതത്തിൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി​യാ​യി​രു​ന്നു. അ​തി​ൽ സം​ശ​യം തോ​ന്നി​യ​പ്പോ​ൾ മു​ത​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പി​ലി​ഭിത്ത് കടുവാസങ്കേതത്തിലെ ക​ടു​വ​ക​ൾ​ക്ക് അ​വ​രു​ടെ പ​രി​ധി​ക്കു​ള്ളി​ൽ എ​വി​ടെ​യും സ​ഞ്ച​രി​ക്കാ​നു​ള്ള സ്വാ​തന്ത്ര്യ​മു​ണ്ട്. ഇ​വി​ടെ മ​നു​ഷ്യ​ൻ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്താ​ൽ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്ന് നി​യ​മ​വും ഉ​ള്ള​താ​ണ്, പ​ക്ഷെ ഈ ​പ​രി​ധി​ക്കു പു​റ​ത്തുവ​ച്ച് മ​നു​ഷ്യ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് സർക്കാർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി മു​ത​ൽ പ്രാ​യ​മാ​യ ഏ​ഴു​പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​താ​ണ് അ​ധി​കൃ​ത​രെ ചി​ന്തി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.​ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും പ​ണം ല​ഭി​ക്കു​വാ​ൻ കു​ടും​ബ​ത്തി​ലെ പ്രാ​യ​മാ​യ​വ​രെ ക​ടു​വ​ക​ൾ​ക്കു മു​ന്നിലേ​ക്ക് ഇ​ട്ടുകൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് പ​ണം ല​ഭി​ക്കു​വാ​ൻ സ്വ​യം മ​രി​ക്കാ​നും ആ​ളു​ക​ൾ ത​യാ​റാ​കു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന തെ​ളി​വു​ക​ൾ. കു​ടും​ബ​ങ്ങ​ൾ​ക്കു ജീ​വി​ക്കാ​ൻ വ​ന​ത്തി​ൽ നി​ന്നും ഒ​ന്നും ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ത്തെ പ​ട്ടി​ണി​യി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ഇ​താ​ണ് മു​ൻ​പി​ലു​ള്ള ഒ​രേ​യൊ​രു മാ​ർ​ഗ​മെ​ന്നാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന അറുപതുകാരനായ ജ​ർ​നെ​യ്ൽ സിം​ഗ് പ​റ​യു​ന്ന​ത്.

തു​ട​ർന​ട​പ​ടി​ക​ൾ​ക്കാ​യി നാ​ഷ​ണ​ൽ ടൈ​ഗ​ർ കണ്‍​സ​ർ​വേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ൾ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ലിം അ​ത്ത​ർ പ​റ​യു​ന്നു.

Related posts