ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റിക്കാർഡ് വിജയം

2017july5hotdog

ന്യൂയോർക്ക്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതൻസ് (Nathans) ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റിക്കാർഡ് വിജയം. ന്യൂയോർക്ക് കോണി ഐലന്‍റിൽ നടന്ന മത്സരത്തിൽ വെറും പത്ത് മിനിട്ടുകൊണ്ട് 72 ഹോട്ട് ഡോഗുകൾ അകത്താക്കിയാണ് ചെസ്റ്റ്നട്ട് ജേതാവിനുള്ള പതിനായിരം ഡോളർ സ്വന്തമാക്കിയത്.

തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. 2007 മുതൽ മത്സരത്തിൽ പങ്കെടുക്കുന്ന ചെസ്റ്റ്നട്ടിന് 2015 ൽ മാത്രമാണ് പരാജയം രുചിക്കേണ്ടിവന്നത്. 2015 ൽ മാറ്റ് സ്റ്റോണിനായിരുന്നു വിജയം. 2017 ലെ രണ്ടാം സ്ഥാനക്കാരനായ കാർമൻ (24) പത്തുമിനിട്ടുകൊണ്ട് അകത്താക്കിയത് 62 ഹോട്ട് ഡോഗുകളാണ്.

മുപ്പത്തിമൂന്നുകാരനായ ചെസ്റ്റ്നട്ട് കഴിഞ്ഞവർഷം 70 ഹോട്ട് ഡോഗുകളും ബണ്ണും മാത്രമാണ് കഴിച്ചത്.

2016 ലെ മത്സരം വളരെ കടുത്തതായിരുന്നുവെന്നും എന്നാൽ ഈ വർഷത്തെ മത്സരം വളരെ മികച്ചതായിരുന്നുവെന്നും ചെസ്റ്റ്നട്ട് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം നടന്ന വേൾഡ് ഐസ് ക്രീം സാൻഡ് വിച്ച് മത്സരത്തിൽ ചെസ്റ്റ്നട്ടും എതിരാളി മാറ്റ് സ്റ്റോണും 25 എണ്ണം വീതം ആറ് മിനിട്ടിനുള്ളിൽ അകത്താക്കി. ടൈ ബ്രേക്കറിൽ ചെസ്റ്റ്നട്ടിനായിരുന്നു വിജയം.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts