പത്മാവതിക്കുശേഷം സഞ്ജയ് ലീല ബൻസാലി ഷാരൂഖ് ഖാനെയും പ്രിയങ്ക ചോപ്രയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഗസ്തഖിയാൻ.ഈ ചിത്രത്തിൽ ആദ്യം അഭിഷേക് ബച്ചനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്ര അനിഷ്ടം പ്രകടിപ്പിച്ചതിനെത്തുടർന്ന് ചിത്രത്തിൽനിന്നും അഭിഷേക് ബച്ചനെ ഒഴിവാക്കുകയായിരുന്നുവത്രേ.
ഐശ്വര്യറായിയുമൊത്ത് അഭിഷേക് മുന്പ് അഭിനയിച്ചുവെന്നതാണ് പ്രിയങ്കയുടെ അനിഷ്ടത്തിന് ഇടയാക്കിയത്. പുതിയ ചിത്രത്തിൽ ചരിത്രസിനിമകളിലൊന്നും ഇതുവരെ അഭിനയിക്കാത്ത നായകനടനെ പ്രിയങ്കയ്ക്കുവേണം. നടി ഇങ്ങനെ ഒരാവശ്യം മുന്നോട്ടുവച്ചതാണ് അഭിഷേകിന്റെ ചിത്രത്തിലെ സാധ്യത നശിപ്പിച്ചത്. 2006ൽ ഉംറാവു ജാൻ എന്ന സിനിമയിൽ ഐശ്വര്യറായിയുടെ നായകനായി അഭിഷേക് ബച്ചൻ അഭിനയിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയങ്കയുടെ തിരക്ക് അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗും നീണ്ടുപോയേക്കാം. രണ്ടാമത്തെ ഹോളിവുഡ് സിനിമയുടെ തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ. ഈ ചിത്രത്തിനുശേഷമാവും ഗസ്തഖിയാനുമായി പ്രിയങ്ക സഹകരിക്കുക.