പ്രകൃതിയെ സ്നേഹിക്കുന്നതും ചെടികള്‍ സംരക്ഷിക്കുന്നതുമൊക്കെ വളരെ നല്ല കാര്യം. നേതാക്കളും താരങ്ങളുമൊക്കെ ആഘോഷമായി തന്നെയാണ് ഇപ്പോള്‍ ചെടി നടല്‍ നടത്തുന്നത്. പ്രത്യേകിച്ച് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചാം തിയതി ചെടിനടീല്‍ വളരെ ആഘോഷമായി തന്നെ നടത്താറുണ്ട്. എന്നാല്‍ ചെടി നനച്ച് ട്രോള്‍ വാങ്ങിയിരിക്കുകയാണ് ബിജെപി എംഎല്‍എ നരേന്ദ്ര മെഹ്ത്ത. നല്ല മഴയില്‍ കുടയും ചൂടിയാണ് വെള്ളം കിട്ടാതെ ക്ഷീണിച്ച ചെടിയെ എംഎല്‍എ നനച്ചത്. എംഎല്‍എയുടെ ഈ പ്രകടനത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്രയും ജീനിയസ്സായ എംഎല്‍എയ്ക്ക് ട്രോള്‍ മഴയും കിട്ടി. ട്വിറ്ററില്‍ ഒരു യൂസര്‍ പോസ്റ്റ് ചെയ്ത ചിത്രം മിനിറ്റുകള്‍ കൊണ്ട് നൂറു കണക്കിന് ഷെയറുകള്‍ നേടി ഹിറ്റാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യനെന്നാണ് എംഎല്‍എയ്ക്ക് നിലവില്‍ കിട്ടിയിരിക്കുന്ന വിശേഷണം. ഗോമൂത്രമാണ് ഒഴിക്കുന്നത്, അല്ല മഴവെള്ളം പോരാത്തതുകൊണ്ട് പതാഞ്ജലിയുടെ വെള്ളമാണ് ചെടിയ്ക്കൊഴിക്കുന്നത് തുടങ്ങിയ രീതിയിലാണ് ആളുകളുടെ രസകരമായ കമന്റുകള്‍ പോകുന്നത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മഴയത്ത് ചെടി നനയ്ക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ വൈറലാവാറുണ്ട്. ഇത്തവണയും അതാവര്ത്തിച്ചെന്ന് മാത്രം.
BJP Mira Bhayandar MLA Narendra Mehta watering plants in heavy rain. pic.twitter.com/EQJSgVXjyI
— Kapil (@kapsology) July 2, 2017
Not water it’s gaumutra U r mistaken
— All Win (@Alwyn66784924) July 3, 2017