ശത്രുസംഹാരം ക്വട്ടേഷനല്ലേ? നിയമപരമായി അത് ദൈവാലയങ്ങളില്‍ നിന്ന് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ദിലീപിന്റെയും കാവ്യയുടേയും ക്ഷേത്രദര്‍ശനത്തെ പരിഹസിച്ച് ശാരദക്കുട്ടി

rhdtrഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, എഴുത്തുകാരി ശാരദക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപരമായി അത് ദേവാലയങ്ങളില്‍ നിരോധിക്കണം എന്നാണ് ശാരദക്കുട്ടി പോസ്റ്റ് ചെയ്തത്. ഇതിനു താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. ഈ പോസ്റ്റ് ചര്‍ച്ചയാവാന്‍ കാരണം കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ആളുകള്‍ സംശയത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്ന ദിലീപും ഭാര്യ കാവ്യയും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശത്രുസംഹാര പൂജ കഴിപ്പിച്ചുവെന്ന വാര്‍ത്തയുമായി ബന്ധപ്പെടുത്തിയാണ്. ദിലീപ് ഭാര്യ കാവ്യാ മാധവനൊപ്പം നടത്തിയ ക്ഷേത്രദര്‍ശനത്തെ പരോക്ഷമായി വിര്‍മശിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. പുലര്‍ച്ചെ അതീവ രഹസ്യമായാണ് ദിലീപും കാവ്യയും ക്ഷേത്രദര്‍ശനം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെയും ഫേസ്ബുക്കിലൂടെ രൂക്ഷമായി ശാരദക്കുട്ടി പ്രതികരിച്ചിരുന്നു. എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനിമേല്‍ അനുവദിക്കില്ലെന്ന് അവര്‍ തുറന്നടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടന്‍ ദിലീപ് ഭാര്യ കാവ്യാ മാധവനൊപ്പം നടത്തിയ ക്ഷേത്രദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പുതിയ പോസ്റ്റിലൂടെ ശാരദക്കുട്ടി.

Related posts