വടകര: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പതിനഞ്ചുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. ഇതു സംബന്ധിച്ച് മടപ്പള്ളി പൂതംകുനി ഹാരിസിനെ (34) വടകര സിഐ ടി.മുധുസൂദനൻ നായർ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
സ്കൂൾ വിട്ട് ബസിറങ്ങിയ പെണ്കുട്ടി ചോറോട് ദേശീയപാതക്കരികിലൂടെ തനിച്ചു വീട്ടിലേക്കു നടന്നുപോവുന്പോൾ ഇയാൾ കെഎൽ 18 ക്യൂ 8864 നന്പർ ആൾട്ടോ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കടന്നുപിടിച്ചപ്പോൾ പെണ്കുട്ടി കുതറിമാറിയതോടെ ഹാരിസ് കാറുമായി സ്ഥലംവിട്ടു. കാറിന്റെ നന്പർ മനസിലാക്കിയ പെണ്കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് വടകര പോലീസിൽ പരാതി നൽകിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. പോക്സോ പ്രകാരമാണ് കേസ്. ഇയാളെ റിമാന്റ് ചെയ്തു.