പത്തനംതിട്ട: കടത്തിണ്ണയിൽ ഉറങ്ങാനെത്തിയവരെ തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിച്ചു. ഒരാളുടെ ജനനേന്ദ്രിയവും നായ കടിച്ചു മുറിച്ചു.ഇന്നലെ രാത്രി 11ഓടെ കുന്പഴ ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങറ സ്വദേശി വെങ്കിടേഷ് (61), കൂടൽ നെടുമണ്കാവ് സ്വദേശി ഡേവിഡ് (50) എന്നിവരെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത്.
സുഹൃത്തുക്കളായ ഇരുവരും കടവരാന്തയിൽ ഏറെ നേരം സംസാരിച്ചിരുന്നശേഷം അവിടെത്തന്നെ കിടന്നുറങ്ങുന്പോഴാണ് ആക്രമണമെന്നു പറയുന്നു. ചുറ്റുവട്ടത്തിലുണ്ടായിരുന്ന തെരുവുനായ്ക്കൾ സ്ഥിരമായി ഈ കടത്തിണ്ണ പരിസരത്താണ് കിടന്നിരുന്നതെന്ന് സമീപത്തുള്ളവർ പറഞ്ഞു.വെങ്കിടേഷും ഡേവിഡും ഉച്ചത്തിൽ കരഞ്ഞതോടെയാണ് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയത്.
ചോരയിൽ കുളിച്ചു കിടന്ന ഇവരെ തെരുവുനായ്ക്കളെ ഓടിച്ചുവിട്ടശേഷം ഫയർഫോഴ്സിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. സ്ഥിതി ഗുരുതരമായതിനാൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ജനനേന്ദ്രിയത്തിനു കടിയേറ്റയാളുടെ സ്ഥിതി ഗുരുതരമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരന്ത ത്തിനു കാരണമായതെന്നു നാട്ടുകാർ ആരോ പിച്ചു.
ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോട്ടയം: തെരുവുനായ ജനനേന്ദ്രിയം കടിച്ചു പറിച്ചു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടശ്വേരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പുലർച്ചെ രണ്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ ഉടൻ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കും.
ഇയാളെ വാർഡിലേക്കു മാറ്റിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. ബന്ധുക്കൾ എത്തിയാൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു. ഇയാൾക്കൊപ്പം കാലിലും കൈയ്ക്കും കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡേവിഡിനു സാരമായ പരിക്കുകൾ മാത്രമേയുള്ളു. ചു