കയ്പമംഗലം: ബിജെ പി നേതാക്കളുടെ വീട്ടിൽനിന്നു കള്ളനോട്ടു പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി അഞ്ചാം പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഏരാശേരി രാഗേഷിനെയും രാജീവിന്റെയും പിതാവായ ഹർഷനെ(62)യാണു ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി പി.ടി. ബാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഹർഷന്റെ പേരിലുള്ള വീട്ടിലാണു കള്ളനോട്ടടി നടത്തിയതെന്നതു കൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടു വിഷയത്തിൽ ഹർഷനു നേരിട്ടോ അല്ലാതെ യോ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. ഇന്നലെ രാവിലെ അഞ്ചാംപരത്തിയിലെ വീടിനു സ മീപത്തു നിന്നാണു ഹർഷനെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ കോടതിയിൽ ഹാ ജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒന്നും രണ്ടും പ്രതികളായ രാഗേഷിന്റെയും രാജീവിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. ഇവരെ ചോദ്യം ചെയ്തതിൽ ക്രൈം ബ്രാഞ്ചിന് പുറത്തു വിടാൻ കഴിയാത്ത പല വിവരങ്ങളും ലഭിച്ചിട്ടുണ്ടന്നാണ് വിവരം.