നടിക്കെതിരെയുള്ള ആക്രമണവും, ഗൂഢാലോചനയും ചോദ്യംചെയ്യലുകളുമെല്ലാം വെള്ളിത്തിരയിലെത്തുന്നു. ‘പ്രമുഖനടന്‍’ എന്നാണ് സിനിമയുടെ പേര്. സംവിധായകന്‍ ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമായും പുതുമുഖങ്ങളെയും, യുവതലമുറ നടീ നടന്മാരെയും ഉള്‍പ്പെടുത്തിയാണ് സിനിമ. ചില ഗള്‍ഫ് വ്യവസായികളാണ് പണം മുടക്കുന്നത്. കേരളത്തിലും, ഇന്ത്യന്‍ സിനിമാലോകത്തും ഏറെ കോളിളക്കമുണ്ടാക്കിയ കേസ് വലിയൊരു ക്രൈം ത്രില്ലര്‍ രൂപത്തിലാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. മലയാളത്തിലെ പ്രമുഖ നടനായ ദിലീപിനെയും, സംവിധായകന്‍ നാദിര്‍ഷയെയും ആരോപണ വിധേയരാക്കിയ ഈ കേസില്‍ ഇനിയും സത്യം പുറത്തുവന്നിട്ടില്ല.
പോലീസ് സേനയിലെ ഉന്നതരുടെ പോരും സിനിമാലോകത്തെ അപചയങ്ങളും, ലൈംഗിക ചൂഷണങ്ങളും പ്രമേയമാക്കുന്ന സിനിമ വന്‍ വിവാദമായി മാറുമെന്ന് ഉറപ്പാണ്. ‘ഉദയനാണ് താരം’ എന്ന ശ്രീനിവാസന്‍ മോഹന്‍ലാല്‍ ചിത്രത്തിനുശേഷം പൂര്‍ണ്ണമായും സിനിമാലോകം വിഷയമാക്കിയുള്ള സിനിമ മീഡിയം ബഡ്ജറ്റിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരക്കഥ, കാമറ തുടങ്ങിയ മേഖലകളില്‍ മലയാളത്തിലെ പ്രഗത്ഭര്‍ തന്നെയാണ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. എന്നും സത്യം അറിയുവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ തന്റെ ഈ സിനിമ ഇരു കൈനീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയ സലിം കുമാറിനെ ബൈജു കൊട്ടാരക്കര പരിഹസിച്ചിരുന്നു. സലിം കുമാര്‍ മനസ്‌ന് കുഷ്ഠം ബാധിച്ച വ്യക്തിയാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. താരസംഘടന അമ്മയുടെ സമീപനത്തിനെതിരെ പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെ വിമര്‍ശിച്ചുകൊണ്ടും ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരുന്നു.