എല്ലാം ശരിയാക്കുന്നുണ്ട്! ടിപി കേസ് പ്രതി ഷാഫിക്കു പരോള്‍ നല്‍കിയത് ജയില്‍ ഉപദേശക സമിതി അറിഞ്ഞില്ല, അനുവാദം നല്‍കിയത് ഡിജിപി നേരിട്ട്; ചട്ടലംഘനമാണെന്നു നിയമവിദഗ്ദര്‍

സ്വ​ന്തം​ലേ​ഖ​ക​ൻ

Shafiy-parol

തൃ​ശൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് വി​യ്യൂ​ർ ജ​യി​ലി​ൽനി​ന്നു പ​രോ​ൾ അ​നു​വ​ദി​ച്ച​തു ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അ​റി​യാ​തെ. ക​ഴി​ഞ്ഞ ദി​വ​സം വി​വാ​ഹി​ത​നാ​യ ഷാ​ഫി​യു​ടെ വി​വാ​ഹച​ട​ങ്ങി​ൽ സി​പി​എം നേ​താ​വ് എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ പ​ങ്കെ​ടു​ത്ത​തു വി​വാ​ദ​മാ​കു​ന്ന​തി​നി​ടെ​യാ​ണു പ​രോ​ളും വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ, ഇ​ട​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റശേ​ഷം പു​ന​ഃസം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​ക്ക മു​ന്നി​ൽ ഷാ​ഫി​യ​ട​ക്ക​മു​ള്ള​വ​രു​ടെ പ​രോ​ൾ അ​പേ​ക്ഷ വ​ന്നി​രു​ന്നു. ഇ​വ​ര​ട​ക്ക​മു​ള്ള 80 ഓ​ളം പേ​രു​ടെ പ​രോ​ൾ അ​പേ​ക്ഷ​ക​ളാ​ണ് അ​ന്നു ചേ​ർ​ന്ന ഉ​പ​ദേ​ശ​ക സ​മി​തി ത​ള്ളി​യ​ത്. ജ​യി​ലി​ലെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം, ത​ട​വു​കാ​രു​ടെ ഭ​ര​ണം, ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി, ല​ഹ​രി​യു​പ​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി പ​രാ​തി​ക​ളും, കേ​സു​ക​ളും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രോ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന​താ​യി​രു​ന്നു അ​ന്ന് അ​പേ​ക്ഷ നി​ര​സി​ക്കാ​ൻ കാ​ര​ണം. ഇ​തോ​ടൊ​പ്പം പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്നു മാ​ധ്യ​മ​ങ്ങ​ളും വി​വാ​ദ​മാ​ക്കി​യ​തോ​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നാ​ണു ഷാ​ഫി​ക്കു പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹാ​വ​ശ്യ​ത്തി​നു പ​രോ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നി​രി​ക്കെ ശി​ക്ഷ​ണ കാ​ല​ത്തെ നി​ശ്ചി​ത​കാ​ല​യ​ള​വി​നു ശേ​ഷം അ​നു​വ​ദി​ക്കാ​വു​ന്ന സാ​ധാ​ര​ണ​യാ​യു​ള്ള പ​രോ​ൾ ആ​യി 15 ദി​വ​സ​ത്തേ​ക്കാ​ണു ഷാ​ഫി​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജി​പി നേ​രി​ട്ടാ​ണു പ​രോ​ൾ ന​ൽ​കി​യ​ത്.

ജ​യി​ലി​ൽ ദൈ​നം​ദി​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ൾ​പ്പെ​ടെ ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നി​രി​ക്കെ വി​വാ​ദ​മാ​യ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ൾ കൂ​ടി​യാ​യ ഷാ​ഫി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​ത് ആ​രും അ​റി​ഞ്ഞി​ട്ടി​ല്ല. എ​ല്ലാ മാ​സ​വും സാ​ധാ​ര​ണ​യാ​യും, അ​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ചോ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ചേ​ര​ണ​മെ​ന്നാ​ണു ച​ട്ട​മെ​ന്നി​രി​ക്കെ വി​യ്യൂ​രി​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ചേ​ർ​ന്നി​ട്ട് അ​ഞ്ചു മാ​സ​മാ​യി. ജ​നു​വ​രി ആ​റി​നാണ് ഇ​തി​നുമു​ന്പു യോ​ഗം ചേ​ർ​ന്ന​ത്.

ഉ​പ​ദേ​ശ​ക​സ​മി​തി​യ​റി​യാ​തെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​ത​ല്ലാ​തെ, പ​രോ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണു ച​ട്ടം. മ​ര​ണം പോ​ലു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലും പോ​ലീ​സ് കാ​വ​ലോ​ടെ മാ​ത്ര​മേ പ​രോ​ൾ അ​നു​വ​ദി​ക്കാ​വൂ എ​ന്നി​രി​ക്കെ ഷാ​ഫി​ക്കു പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തു ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു നി​യ​മ​വി​ദ​ഗ്ദ​ർ പ​റ​യു​ന്നു. ടി.​പി. കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണു ഷാ​ഫി ഉ​ൾ​പ്പെ​ടെ ഏ​ഴു പ്ര​തി​ക​ൾ​ക്കു ല​ഭി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​താ​ണു ശി​ക്ഷ. 2012 മേ​യ് നാ​ലി​നാ​ണു ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.

Related posts