ജിഎസ്ടി: സംസ്ഥാനത്തു ഹോട്ടൽ ഭക്ഷണ വില കൂടും; നോണ്‍ എസി ഹോട്ടലുകളിൽ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളിൽ 10 ശതമാനം വിലയുമാണ് കൂടുന്നത്.

hotel-acതിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വില കൂടും. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവർധന. നോണ്‍ എസി ഹോട്ടലുകളിൽ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളിൽ 10 ശതമാനം വിലയുമാണ് കൂടുന്നത്. നികുതിയിളവിന്‍റെ ആനുകൂല്യം വ്യാപാരികൾക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വർധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ചു ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷനുമായി സർക്കാർ ധാരണയിലെത്തി.

Related posts