ന്യൂഡൽഹി: ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കണമെന്ന് കേരളത്തോടു സുപ്രീംകോടതി. നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകണമെന്നാണ് കോടതി സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കപ്പെടുന്നതിനാൽ ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കോശി ജേക്കബ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
നിലവിൽ പത്തു സംസ്ഥാനങ്ങൾ മാത്രമാണു വിഷയത്തിൽ നിലപാട് അറിയിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. ഹർത്താലും പണിമുടക്കും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച പൊതുതാത്പര്യ ഹർജി മാർച്ചിൽ സുപ്രീംകോടതി തള്ളിയിരുന്നു.