തലശേരി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന സത്കാരങ്ങളിൽ പങ്കെടുത്തത് ആറായിരം പേർ. നവവരൻ സഞ്ചരിച്ചത് കോടികൾ വിലവരുന്ന ആഡംബരകാറിൽ. നവവരനോടൊപ്പം സെൽഫിയെടുക്കാൻ യുവാക്കളുടെ തിക്കും തിരക്കുമായിരുന്നു. ഷാഫിയുടെ വിവാഹത്തിന് ആശംസയർപ്പിക്കാൻ എ.എൻ. ഷംസീർ എംഎൽഎയും ബിനീഷ് കോടിയേരിയും എത്തിയത് വിവാദമായിരുന്നു. ഷാഫിക്ക് പരോൾ നൽകിയത് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഷാഫിയുടെ സുഹൃത്തുക്കൾ തന്നെയാണ് സത്കാരത്തിന് ഭക്ഷണം തയാറാക്കിയതും വിളന്പിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത്. പാനൂർ, ചൊക്ലി, കൂത്തുപറന്പ് മേഖലകളിൽനിന്നുള്ള പാർട്ടി പ്രവർത്തകർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തോടനുബന്ധിച്ച് ആഡംബര കാറിൽ യാത്രചെയ്ത ഷാഫി കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും നവവധുവിനോടൊപ്പമുള്ള ചിത്രവും നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഷാഫിയുടെ വിവാഹത്തോടനുബന്ധിച്ച് രഹസ്യമായി സുരക്ഷയൊരുക്കാൻ പോലീസും രംഗത്തുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഷാഫിക്ക് ഭീഷണിയുള്ളതിനാലാണ് പോലീസ് രഹസ്യനിരീക്ഷണം ഏർപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾ സംബന്ധിച്ചും ജനപങ്കാളിത്തം സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണ് സൂചന. എ.എൻ. ഷംസീർ എംഎൽഎ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ന്യായീകരിച്ചിരുന്നു. വിവാഹചടങ്ങിൽ പങ്കെടുത്തഎ.എൻ.ഷംസീറിനെതിരേ ആർഎംപി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. രമയും രംഗത്ത് വന്നിരുന്നു. ജനപ്രതിനിധിയും ഡിവൈഎഫ്ഐ നേതാവുമായ എ.എൻ. ഷംസീർ കൊലയാളിയുടെ വിവാഹ നടത്തിപ്പുകാരനായി മാറിയെന്നായിരുന്നു രമയുടെ പ്രസ്താവന. കൊലയാളിയെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്തതിന്റെ പ്രത്യുപകാരമായാണ് ഇവർ വിവാഹത്തിൽ പങ്കെടുത്തതും ആശംസകൾ നേർന്നതും. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഏഴംഗ സംഘത്തിന്റെ വീടുകളിലേക്ക് മാസശന്പളം സിപിഎം നേതൃത്വം കൃത്യമായി എത്തിക്കുന്നുണ്ടെന്നും രമ പറഞ്ഞിരുന്നു.
Related posts
കണ്ണില്ലാത്ത ക്രൂരത! ഒന്‍പതുവയസുകാരനെ പൊള്ളിച്ചതും തല്ലിച്ചതച്ചതും മൂന്നാഴ്ചയോളം; മര്‍ദിക്കാന്‍ ഓരോ ദിവസവും കാരണങ്ങള്‍ കണ്ടെത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: വൈറ്റില തൈക്കുടത്ത് ഒന്‍പതു വയസുകാരനെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച സംഭവത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി സ്ഥിരം മര്‍ദനത്തിന്...കറുത്ത മാസ്കിട്ട കള്ളൻ! കള്ളൻ മൊബൈലുമായി കടന്നു; പിന്നാലെ ഓടി പിടികൂടി അമ്മയും മകളും; നാട്ടിൽ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും
ആലുവ: മോഷണം നടക്കുന്പോൾ ഞെട്ടി പകച്ചു നിൽക്കാതെ കൃത്യസമയത്ത് ഇടപെട്ട് ഓടിച്ചിട്ട് കള്ളനെ പിടികൂടി നാട്ടിൽ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും....പതിനാറു മുതൽ വാക്സിൻ! ആദ്യഘട്ടം മൂന്നു കോടി പേർക്ക്; മനുഷ്യരാശിയുടെ രക്ഷയ്ക്ക് ഇന്ത്യ സജ്ജം: പ്രധാനമന്ത്രി; സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ
ജിജി ലൂക്കോസ് ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഈ മാസം 16 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ...