ട്രോളുകള്‍, പരസ്യചിത്രങ്ങള്‍, ചെറുവീഡിയോകള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി പലതും വിവിധ കാലഘട്ടങ്ങളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. വ്യത്യസ്തമായ ആശയങ്ങളും വ്യത്യസ്തമായ അവതരണരീതിയുമാണെങ്കില് പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്തരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ഇന്റര്‍നെറ്റില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരസ്യചിത്രമാണ് ഗിവിംങ്ങ് ഈസ് ദ ബെസ്റ്റ് കമ്മ്യൂണിക്കേഷന്‍ (Giving is the best Communication). തായ്ലന്ഡ് ആസ്പദമായി പ്രവര്‍ത്തിക്കുന്ന ട്രൂ മൂവ് എച്ച് (True Move H) എന്ന മൊബൈല്‍ കമ്പനി പുറത്തിറക്കിയ പരസ്യചിത്രമാണിത്. ഒരു പുതിയ മനോഭാവം ആളുകളില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നിടത്താണ് ഒരു പരസ്യചിത്രത്തിന്റെ വിജയമെന്നിരിക്കെ തായ്ലന്ഡില് നിന്നുള്ള ഈ പരസ്യചിത്രം പരിപൂര്‍ണ്ണ വിജയമാണ്. നാലുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞവരുടെ എണ്ണം തന്നെ അതിനു സാക്ഷ്യം. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലിനോട് ബന്ധപ്പെട്ട ആശയമാണ് ഈ പരസ്യചിത്രം അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ് പരസ്യചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പരസ്യ ചിത്രത്തിന്റെ അവസാനം, ഇതിലെ പ്രധാന കഥാപാത്രമായ ഡോ. പ്രജക് അരുണ്തോങ്ങിന്റെ യഥാര്‍ത്ഥ ചിത്രങ്ങളും കാണിക്കുന്നുണ്ട്.
Related posts
വഴിയരികിൽ മാലിന്യം വലിച്ചെറിഞ്ഞ് ടൂറിസ്റ്റുകൾ: ചോദ്യം ചെയ്ത് യുവതി; ചൊട്ടയിലെ ശീലം ചുടല വരെയെന്ന് സോഷ്യൽ മീഡിയ
സഞ്ചരിക്കുന്ന വഴികളിലെല്ലാം മാലിന്യം വലിച്ചെറിയുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിതാ അലക്ഷ്യമായി റോഡിൽ മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്തപ്പോൾ ടൂറിസ്റ്റുകളിൽ നിന്നും...ശ്രദ്ധിക്കാതെ പോകരുതേ ഇത്… പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യാറുണ്ടോ? ഡാറ്റ ചോരുമെന്നു മുന്നറിയിപ്പ്
മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരുംതന്നയില്ല. എന്തിനും ഏതിനും ആളുകൾക്ക് ഇന്ന് മൊബൈൽ ഇല്ലാതെ പറ്റില്ല. പൊതു നിരത്തിൽ ഇപ്പോൾ മൊബൈൽ ചാർജ്...എന്തൂട്ട് ഭായ് ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്? ഫ്യൂഷനല്ല, ഇത് കൺഫ്യൂഷനാണ്; സൈബറിടം കീഴടക്കി ‘ചിക്കൻ ടിക്ക ചോക്ലേറ്റ്’; വീഡിയോ കാണൂ
ഇന്നത്തെ കാലത്ത് സ്ട്രീറ്റ് ഫുഡുകളുടെ ഒരു മഹനീയ വെറൈറ്റി തന്നെ നമ്മുടെ നാട്ടിലുണ്ട്. എവിടെത്തിരിഞ്ഞാലും ചായപ്പീടിക പോലെ ചെറിയ കടകൾ കാണാൻ...